ഹി​ന്ദു​വി​ശ്വാ​സി​ക​ളാ​യ സ്ത്രീ​ക​ളാ​രും ശ​ബ​രി​മ​ല​യി​ൽ പോ​കില്ല; പോ​കാ​നൊ​രു​ങ്ങു​ന്ന സ്ത്രീ​ക​ളെ ബി​ജെ​പി ത​ട​യി​ല്ലെന്ന് എം.​ടി. ര​മേ​ശ്

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ പോ​കാ​നൊ​രു​ങ്ങു​ന്ന സ്ത്രീ​ക​ളെ ബി​ജെ​പി ത​ട​യി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. പ​ക്ഷേ ഹി​ന്ദു​വി​ശ്വാ​സി​ക​ളാ​യ സ്ത്രീ​ക​ൾ ആ​രും ശ​ബ​രി​മ​ല​യി​ൽ പോ​കു​മെ​ന്നു തോ​ന്നു​ന്നി​ല്ലെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.

ഹി​ന്ദു​വി​ശ്വാ​സി​ക​ളാ​യ സ്ത്രീ​ക​ളാ​രും ശ​ബ​രി​മ​ല​യി​ൽ പോ​കു​മെ​ന്നു തോ​ന്നു​ന്നി​ല്ല. ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യി ക​രു​തു​ന്ന​വ​ർ പോ​യേ​ക്കും. അ​തു​കൊ​ണ്ടാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ത​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് ആ​രും പോ​കി​ല്ലെ​ന്നു പ​റ​ഞ്ഞ​ത്. വ​ർ​ഗീ​യ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നി​ല്ല. പ​ര​ന്പാ​ര​ഗ​ത വി​ശ്വാ​സം സം​ര​ക്ഷി​ക്കാ​നാ​ണ് ഈ ​സ​മ​രം. വി​ശ്വാ​സി​ക​ളു​ടെ കൂ​ടെ​യാ​ണു ഭ​ര​ണ​കൂ​ടം നി​ല​നി​ൽ​ക്കേ​ണ്ട​തെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.

അ​വി​ശ്വാ​സി​ക​ളെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ക്കാ​ൻ അ​ത്യ​ധ്വാ​നം ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ആ​ദ്യം വി​ശ്വാ​സി​ക​ളാ​യ ഹി​ന്ദു​ക്ക​ൾ​ക്കു ശ​ബ​രി​മ​ല​യി​ൽ പോ​യി തൊ​ഴാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും ര​മേ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts