ആദ്യം പൊതു അന്വേഷണം! സരിതയുടെ പരാതിയില്‍ കേസെടുക്കുന്നത് പ്രാഥമിക അന്വേഷണത്തിന് ശേഷം; ലൈംഗിക ആരോപണത്തില്‍ കേസെടുക്കുന്നത് വൈകും

തി​രു​വ​നന്തപു​രം: സ​രി​ത​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കു​ന്ന​ത് ​പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം. ഇ​തി​നു മു​ന്പ് പൊ​തു അ​ന്വേ​ഷ​ണം ന​ട​ത്തും. പ്ര​ത്യേ​കം അ​ന്വേ​ഷ​ണം ഉ​ണ്ടാ​കി​ല്ല. സ​ർ​ക്കാ​രി​ന് ല​ഭി​ച്ച പു​തി​യ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ഇ​തും സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​തോ​ടെ സ​രി​ത​യു​ടെ ലൈം​ഗി​ക ആ​രോ​പ​ണ​ത്തി​ൽ കേ​സെ​ടു​ക്കു​ന്ന​ത് വൈ​കും.

പൊ​തു അ​ന്വേ​ഷ​ണ​ത്തി​ൽ ഏ​തൊ​ക്കൊ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​ത്യേ​കം പ​റ​യി​ല്ല. അ​ന്വേ​ഷ​ണം തീ​രു​ന്ന​തി​നു അ​നു​സ​രി​ച്ച് കേ​സെ​ടു​ക്കും. അ​ന്വേ​ഷ​ണം സം​ഘം രൂ​പീ​ക​രി​ച്ചു​കൊ​ണ്ടു​ള​ള ഉ​ത്ത​ര​വും ഇ​ന്നു പു​റ​ത്തി​റ​ങ്ങു​മെ​ന്ന് അ​റി​യു​ന്നു. സോ​ളാ​ർ അ​ന്വേ​ഷ​ണ​ത്തി​നു പു​റ​മേ റേ​ഷ​ൻ പാ​ക്കേ​ജി​നും ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. കു​റ​ഞ്ഞ വേ​ത​നം 16000 രൂ​പ​യും ഉ​യ​ർ​ന്ന വേ​ത​നം 48000 രൂ​പ​യു​മാ​യി അം​ഗീ​ക​രി​ച്ചു.

Related posts