വീണ്ടും തിരിച്ചടി! കാണണമെന്ന് വീണ്ടും ശശികല: താത്പര്യമില്ലെന്ന് ഗവര്‍ണര്‍; എംഎല്‍എമാരെയും കൂട്ടി ഗവര്‍ണറെ കാണാനായിരുന്നു നീക്കം

sasikalagoverner_01102017

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള വി.കെ.ശശികലയുടെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ശശികലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചിട്ടില്ലെന്ന് എഐഎഡിഎംകെ പ്രസീഡിയം ചെയര്‍മാന്‍ സെങ്കോട്ടെയ്യന്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സെങ്കോട്ടെയ്യന്‍ പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ചുമതലയേറ്റത് ഇതിനിടെ, മഹാബലിപുരത്തെ റിസോര്‍ട്ടിലുള്ള എംഎല്‍എമാരെ നേരില്‍ കാണുന്നതിന് ശശികല കൂവത്തൂരിലെത്തി. ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചാല്‍ എംഎല്‍എമാരെയും കൂട്ടി അദ്ദേഹത്തെ കാണാനായിരുന്നു ശശികലയുടെ നീക്കം.

തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം കാണാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നു രാവിലെ ശശികല ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിട്ട് ഏഴ് ദിവസമായെന്നും പുതിയ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഭരണഘടനാപരമായുള്ള തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ വൈകരുതെന്നുമുള്ള കാര്യങ്ങള്‍ ശശികല കത്തില്‍ ഗവര്‍ണറോട്ആവശ്യപ്പെട്ടിട്ടിരുന്നു.

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചതു മുതല്‍ മുംബൈയിലായിരുന്ന ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെന്നൈയിലെത്തിയപ്പോള്‍ ശശകികല അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും തന്നെ പിന്തുണയ്ക്കുന്ന എംഎല്‍മാര്‍ ഒപ്പിട്ട കത്ത് കൈമാറുകയും ചെയ്തിരുന്നു.

Related posts