ജയലളിതയുടെ വേലക്കാരി എങ്ങനെ ജയലളിതയാവും; ശശികലയെ പരിഹസിച്ച് പനീര്‍ശെല്‍വം

paneerചെന്നൈ :ശശികല-പനീര്‍ശെല്‍വം വാഗ്വാദം കൂടുതല്‍ ചൂടുപിടിക്കുന്നു. പനീര്‍ശെല്‍വം ആളാകെ മാറിയെന്ന് പറഞ്ഞ ശശികലയ്ക്കു മറുപടിയുമായി പനീര്‍ശെല്‍വം രംഗത്തെത്തിയിരിക്കുകയാണ്. ജയലളിതയ്ക്ക് നിരവധി വേലക്കാരുണ്ടായിരുന്നു അവരെയെല്ലാം ജയലളിതയേപ്പോലെ കാണാന്‍ കഴിയുമോയെന്നാണ് പനീര്‍ശെല്‍വം ചോദിക്കുന്നത്. മൂന്ന് പതിറ്റാണ്ടോളം  ജയലളിതയുടെ നിഴലായിരുന്നു താനെന്ന് ശശികല പലയിടത്തും ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പനീര്‍ശെല്‍വം ഈ പരിഹാസം ഉന്നയിച്ചിരിക്കുന്നത്.

പനീര്‍ ശെല്‍വത്തെ നന്ദിയില്ലാത്തവനെന്നും കള്ളനെന്നും ശശികല വിളിച്ചിതിനു തൊട്ടു പിന്നാലെയാണ് പനീര്‍ശെല്‍വത്തിന്റെ മറുപടി. പനീര്‍ശെല്‍വത്തെ സഹോദരനെപ്പോലെയാണ് കണ്ടിരുന്നതെന്നും എന്നാല്‍ അമ്മയുടെ മരണശേഷം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത പനീര്‍ശെല്‍വത്തില്‍ അസാധാരണമായ മാറ്റങ്ങളാണുണ്ടായിരിക്കുന്നതെന്നും ശശികല പറഞ്ഞിരുന്നു.

Related posts