അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും, രോഗങ്ങളാൽ ബുദ്ധിമുട്ടുള്ളവർക്കും ചി​കി​ത്സാ സൗ​ക​ര്യ​മൊ​രു​ക്കി ആരോഗ്യ വകുപ്പിന്‍റെ മൊബൈൽ ഹെൽത്ത് ടീം


ആ​ല​പ്പു​ഴ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ മൂ​ലം ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കും ചി​കി​ത്സാ സൗ​ക​ര്യ​മൊ​രു​ക്കി ജി​ല്ല​യി​ലെ ആ​രോ​ഗ്യ വി​ഭാ​ഗം.

ജി​ല്ല​യി​ലെ ഒ​ന്പ​തു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന മൊ​ബൈ​ല്‍ ഹെ​ല്‍​ത്ത് ടീ​മു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​ണ് തു​ട​ക്ക​മാ​യ​ത്. മൊ​ബൈ​ല്‍ ഹെ​ല്‍​ത്ത് ടീ​മു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നി​ര്‍​വ​ഹി​ച്ചു.

കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജി​ല്ല മി​ക​ച്ച രീ​തി​യി​ലാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്ന് ഫ്‌​ളാ​ഗ് ഓ​ഫ് നി​ര്‍​വ​ഹി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും മ​റ്റു ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടേ​യും ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും രോ​ഗ​ത്തി​നെ​തി​രേ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ജാ​ഗ്ര​ത ത​ന്നെ തു​ട​ര​ണ​മ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ജി​ല്ല​യി​ൽ ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​രു മെ​ഡി​ക്ക​ല്‍ ടീ​മി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​വും. കു​ട്ട​നാ​ടി​ന്‍റെ വി​സ്തീ​ര്‍​ണ​വും പ്ര​ത്യേ​ക ഭൂ​പ്ര​കൃ​തി​യും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വി​ടെ ര​ണ്ട് മെ​ഡി​ക്ക​ല്‍ ടീ​മു​ക​ളു​ടെ സേ​വ​ന​വും ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​ല്‍ ആ​കെ പ​ത്തു മൊ​ബൈ​ല്‍ ഹെ​ല്‍​ത്ത് ടീ​മു​ക​ളാ​ണ് ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ഡോ​ക്‌​ട​ര്‍, ന​ഴ്‌​സ്, ഫാ​ര്‍​മ​സി​സ്റ്റ് എ​ന്നി​വ​രെ കൂ​ടാ​തെ ജി​ല്ലാ കു​ടും​ബ സ​മി​തി എ​ന്ന എ​ന്‍​ജി​ഒ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ഹി​ന്ദി സം​സാ​രി​ക്കു​ന്ന ഒ​രാ​ളും മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ലു​ണ്ടാ​വും.

ലോ​ക്-​ഡൗ​ണ്‍ മൂ​ലം പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ളു​ക​ള്‍ വീ​ടു​വി​ട്ട് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ത്ത​തും പ​ല മ​രു​ന്നു​ക​ളു​ടേ​യും ല​ഭ്യ​ത​ക്കു​റ​വും ക​ണ​ക്കി​ല​ടു​ത്താ​ണ് മൊ​ബൈ​ല്‍ ഹെ​ല്‍​ത്ത് ടീ​മു​ക​ളു​ടെ സേ​വ​നം ജ​ന​ങ്ങ​ള്‍​ക്കാ​യി ഉ​റ​പ്പു വ​രു​ത്തു​ന്ന​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ല്‍. അ​നി​ത​കു​മാ​രി പ​റ​ഞ്ഞു.

വീ​ടു​വി​ട്ട് പു​റ​ത്തു പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത ഹൃ​ദ്രോ​ഗി​ക​ള്‍, കി​ട​പ്പു​രോ​ഗി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കു മൊ​ബൈ​ല്‍ ഹെ​ല്‍​ത്ത് ടീ​മി​ന്‍റെ സേ​വ​നം ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യി​രി​ക്കു​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​കെ.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍, സ​ന്തോ​ഷ് കു​മാ​ര്‍, ജ്യോ​തി​ഷ്, സു​മേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment