കെ. കെ. ശൈലജയെപ്പോലെയുള്ള നേതാക്കൾ പാർലമെന്‍റിനകത്തും പുറത്തും ഉണ്ടാവണം; വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന് കമല്‍ ഹാസന്‍

വ​ട​ക​ര മ​ണ്ഡ​ലം ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി കെ. ​കെ. ശൈ​ല​ജ​യ്ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന് ന​ട​ൻ ക​മ​ല്‍ ഹാ​സ​ന്‍. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ലോ​കം പ​ക​ച്ചു​നി​ന്ന​പ്പോ​ൾ ക​രു​ത്തും നേ​തൃ​പാ​ഠ​വും തെ​ളി​യി​ച്ച നേ​താ​വാ​ണ് കെ. ​കെ. ശൈ​ല​ജ.

2018 ൽ ​കോ​ഴി​ക്കോ​ട് നി​പ വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ വ്യ​ക്തി​യാ​ണ് അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്ന ശൈ​ല​ജ എ​ന്ന് ക​മ​ൽ ഹാ​സ​ൻ പ​റ​ഞ്ഞു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ കേ​ര​ളം രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യ​ത് ശൈ​ല​ജ​യു​ടെ നേ​തൃ​പാ​ഠ​വും ഒ​ന്നു​കൊ​ണ്ട് മാ​ത്ര​മാ​ണ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അം​ഗീ​കാ​രം ന​ൽ​കി. ഐ​ക്യ​രാ​ഷ്ട്ര സ​ഭ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി അ​വ​രു​ടെ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് കെ. ​കെ. ശൈ​ല​ജ​യെ ക്ഷ​ണി​ച്ച കാ​ര്യ​വും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

കേ​ര​ള​വും ത​മി​ഴ്നാ​ടും കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ക​ടു​ത്ത അ​വ​ഗ​ണ​ന നേ​രി​ടു​ന്ന ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളാ​ണ്. ഈ ​വ്യ​വ​സ്ഥി​തി​ക്കെ​തി​രേ  പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും ശ​ബ്ദ​മു​യ​ർ​ത്താ​ൻ ശൈ​ല​ജ​യെ​പ്പോ​ലെ​യു​ള്ള നേ​താ​ക്ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

 

Related posts

Leave a Comment