കൊച്ചി: മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലിയുള്ള സൈബര്‍ പോര് കോണ്‍ഗ്രസില്‍ തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ച് ആലുവയില്‍ വന്‍ ഹോര്‍ഡിംഗ്. തോട്ടുമുഖം ഭാഗത്താണ് കെട്ടിടത്തിന് മുകളില്‍ ഹോര്‍ഡിംഗ് സ്ഥാപിച്ചത്.
“യുഡിഎഫ് ജയിക്കും സതീശന് നയിക്കും’ എന്നാണ് ഇതില്‍ എഴുതിയിരിക്കുന്നത്. പ്രധാന നേതാക്കള്‍ കാര്യമായ പ്രതികരണം നടത്തുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ കെ.സി. വേണുഗോപാലിന്റേയും വി.ഡി. സതീശന്റേയും രമേശ് ചെന്നിത്തലയുടെയും അനുയായികള്‍ ചേരിതിരിഞ്ഞ് രൂക്ഷമായി ഏറ്റുമുട്ടുകയാണ്.
ഇതിനിടെ ജയിച്ച് എംഎല്‍എ ആകാന്‍ സാധ്യതയുള്ളവരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളും മൂന്ന് നേതാക്കളുടെയും വിശ്വസ്തര്‍ അണിയറയില്‍ തുടങ്ങിയിട്ടുണ്ട്.
