വി​വാ​ഹ​ത്തി​ന് വി​സ​മ്മ​തി​ച്ച യു​വാ​വി​നെ​യും യു​വ​തി​യെ​യും വീ​ട്ടു​കാ​ർ ഓ​ടി​ച്ചു; ടോ​മി​ന്‍റെ​യും അ​ഞ്ജു​വി​ന്‍റെ​യും മിന്നുകെട്ട് ഇന്ന്

 
കോ​ട്ട​യം: സോ​ഷ്യ​ൽ മി​ഡി​യ​യി​ൽ വൈ​റ​ലാ​യി വി​വാ​ഹ​ത്തി​ന്‍റെ സേ​വ് ദി ​ഡേ​റ്റ് ഫോ​ട്ടോ. പാ​ലാ ചേ​ർ​പ്പു​ങ്ക​ൽ പ​തി​പ്ലാ​ക്ക​ൽ ടോ​മി​ന്‍റെ വി​വാ​ഹ ക്ഷ​ണ​ക്ക​ത്താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത സേ​വ് ദി ​ഡേ​റ്റ് ഫോ​ട്ടോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഫോ​ട്ടോ​യി​ലെ ഹ്യൂ​മ​റാ​ണ് താ​രം.

വി​വാ​ഹ​ത്തി​ന് വി​സ​മ്മ​തി​ച്ച യു​വാ​വി​നെ​യും യു​വ​തി​യെ​യും വീ​ട്ടു​കാ​ർ ഓ​ടി​ച്ചി​ട്ടു കെ​ട്ടി​ക്കാ​ൻ തീ​രു​മാ​നി​ച്ചു…. എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

വ​ധു​വ​ര​ന്മാ​രെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന സം​ഘം വ​ടി​യും ക​മ്പു​മാ​യി ഓ​ടി​ക്കു​ന്ന​താ​ണ് ഫോ​ട്ടോ​യി​ലു​ള്ള​ത്. ഇ​ന്നു ചേ​ർ​പ്പു​ങ്ക​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​സ് സെ​ന്‍റ് പോ​ൾ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി യി​ലാ​ണ് ടോ​മി​ന്‍റെ​യും അ​ഞ്ജു​വി​ന്‍റെ​യും വി​വാ​ഹം.

Related posts

Leave a Comment