പണികിട്ടി, പണിപോയി; എ​സ്ബി​ഐ ആ​ക്ര​മ​ണത്തിൽ എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ; ഒന്നരലക്ഷം രൂപയുടെ നഷ്ടമെന്ന് ബാങ്ക്

തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്കു ദി​വ​സം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ എ​സ്ബി​ഐ ബ്രാ​ഞ്ച് അ​ടി​ച്ചു​ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​ക​ളാ​യ എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ. എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സു​രേ​ഷ് ബാ​ബു, ജി​ല്ലാ നേ​താ​ക്ക​ളാ​യ സു​രേ​ഷ് കു​മാ​ർ, ശ്രീ​വ​ത്സ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് സ​സ്പെ​ൻ​ഡു ചെ​യ്ത​ത്.

നേ​ര​ത്തെ യൂ​ണി​യ​ൻ തൈ​ക്കാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി എ.​അ​ശോ​ക​ൻ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ടി.​വി.​ഹ​രി​ലാ​ൽ എ​ന്നി​വ​രെ സ​സ്പെ​ൻ​ഡു ചെ​യ്തി​രു​ന്നു.

പ​ണി​മു​ട​ക്ക് ദി​ന​ത്തി​ൽ ബാ​ങ്ക് തു​റ​ന്ന​തി​നെ ചോ​ദ്യം ചെ​യ്തെ​ത്തി​യ പ​ണി​മു​ട​ക്ക് അ​നു​കൂ​ലി​ക​ൾ, മാ​നേ​ജ​രു​ടെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കം​പ്യൂ​ട്ട​ർ, മേ​ശ​യി​ലെ ക​ണ്ണാ​ടി, ഫോ​ണ്‍, കാ​ബി​ൻ എ​ന്നി​വ അ​ടി​ച്ചു ത​ക​ർ​ത്തെ​ന്നാ​ണ് കേ​സ്. ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണു പ​രാ​തി.

Related posts