ഞാന്‍ കഴിച്ചതില്‍ വച്ച് ഏറ്റവും നല്ല ബ്രേക്ക്ഫാസ്റ്റ്! പുതിയ ‘പാചകക്കാരന്‍’ അടിപൊളിയെന്ന് സച്ചിന്‍; മകന്‍ തയാറാക്കിയ ഭക്ഷണത്തില്‍ മതിമറന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞതിങ്ങനെ

getyyക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനുശേഷം ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് സച്ചിന്‍ എന്നാണ് അദ്ദേഹത്തിന്റേതായി പുറത്തുവരുന്ന പുതിയ പുതിയ വിശേഷങ്ങള്‍ സൂചിപ്പിക്കുന്നത്. ട്വിറ്ററിലും ഇന്‍സ്റ്റഗ്രമിലും വളരെ സജീവമായ സച്ചിന്‍ തന്റെ സ്വകാര്യജീവിതത്തിലെ നല്ല നല്ല നിമിഷങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. സ്വന്തം ജീവിതകഥയായ സച്ചിന്‍ എ ബില്യണ്‍ ഡ്രീംസില്‍ എന്ന സിനിമയിലും സച്ചിന്റെ നിരവധി സ്വകാര്യ നിമിഷങ്ങളുണ്ട്. ചിത്രം കണ്ടവര്‍ക്കൊന്നും ക്രിക്കറ്റ് ഇതിഹാസത്തിന്റെ ഈ സ്വകാര്യ നിമിഷങ്ങള്‍ മറക്കാനാവില്ല. മക്കളായ അര്‍ജുനും സാറയും അച്ഛനോടൊപ്പം കളിക്കുന്നതും അടി കൂടുന്നതും വളരെ ഓമനത്തമുള്ള ദൃശ്യങ്ങളാണ്. സച്ചിനെന്ന ക്രിക്കറ്ററെ മാത്രം കണ്ടു പരിചയിച്ചവര്‍ക്ക് അത്ഭുതം തന്നെയാണ് ആ ചിത്രങ്ങള്‍. അതിന്റെ തുടര്‍ച്ചയെന്നോണം സോഷ്യല്‍ മീഡിയയില്‍ സച്ചിന്‍ ഒരു ചിത്രം പങ്കുവെച്ചിട്ടുണ്ട്. മകന്‍ അര്‍ജുന്‍ എത്ര നല്ല പാചകക്കാരനാണ് എന്ന് പറയുന്നതാണ് ആ ചിത്രം.

ഒരു പാത്രത്തില്‍ ബ്രേക്ക്ഫാസ്റ്റുമായി കിടക്കയില്‍ ഇരിക്കുന്ന സെല്‍ഫി പങ്കുവെച്ച് അതിനോടൊപ്പം സച്ചിന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. ‘എന്റെ മകന്‍ അര്‍ജുനുണ്ടാക്കിയ ബ്രേക്ക്ഫാസ്റ്റാണിത്. ഞാന്‍ കഴിച്ചതില്‍ വെച്ച് ഏറ്റവും രുചിയുള്ള ബ്രേക്ക്ഫാസ്റ്റ്’. അതേസമയം ചിത്രത്തിന് താഴെ ഇതിനോടകം ആരാധകരുടെ നിരവധി കമന്റുകളും എത്തിയിട്ടുണ്ട്. അത് കഴിക്കേണ്ടെന്നും കഴിച്ചാല്‍ വയറിളക്കം പിടിക്കുമെന്നുമാണ് ഒരു കമന്റ്. പോകാന്‍ ടോയ്ലറ്റില്ലെന്നും ആ ആരാധകന്‍ തമാശയായി പറയുന്നുണ്ട്. മറ്റു ചിലര്‍ അര്‍ജുന്റെ പാചകത്തെ അഭിനന്ദിച്ചിട്ടുണ്ട്. മെയ് 26 നാണ് തന്റെ സ്വന്തം ജീവിതകഥയായ സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന് ഡോക്യുമെന്ററി ചിത്രം ഇതിഹാസ താരം പുറത്തിറക്കിയത്. ഡോക്യുമെന്ററി ചിത്രമായിട്ടു പോലും ചിത്രത്തിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഷോ മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 8.40 കോടിയാണ്. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് എന്നിങ്ങനെ അഞ്ച് ഭാഷാ പതിപ്പുകളിലായാണ് ചിത്രം പുറത്തിറങ്ങിയത്. ഈ അഞ്ച് പതിപ്പുകളും ഇന്ത്യയില്‍ നിന്ന് നേടിയ വരുമാനമാണ് ഇത്. ‘ബില്യണ്‍ ഡ്രീംസ്’ ഒരു ഡോക്യുമെന്ററി എന്നത് പരിഗണിക്കുമ്പോള്‍ 8.40 കോടി എന്നത് നേട്ടം തന്നെയാണ്.

Related posts