കളിച്ചത് മതി ഇനി സ്കൂളിലേക്ക് വിട്ടോ… ജെൻസി, ജെൻ ആൽഫ കിഡ്‌സുകളുടെ ഹൃദയം കവരാനൊരുങ്ങി വിപണി

ആ​ല​പ്പു​ഴ: സ്കൂ​ൾ തു​റ​ക്കാ​ൻ ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ വി​പ​ണി​യി​ൽ മ​ത്സ​രം ക​ടു​ത്തു. വ​മ്പ​ൻ ഓ​ഫ​റു​ക​ൾ ന​ൽ​കി​യാ​ണ് ഈ ​സ്കൂ​ൾ സീ​സ​ണി​ൽ കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും വി​പ​ണി സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ബു​ക്കു​ക​ൾ, പേ​ന, പെ​ൻ​സി​ൽ, ക​ള​ർ പേ​പ്പ​റു​ക​ൾ, ചാ​ർ​ട്ട് പേ​പ്പ​റു​ക​ൾ, ഫ​യ​ലു​ക​ൾ എ​ന്നി​വ 10 മു​ത​ൽ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ ന​ൽ​കാ​ൻ മ​ത്സ​രി​ക്കു​ക​യാ​ണ് ക​ട​ക​ൾ.

കു​ട, ബാ​ഗ്, ചെ​രു​പ്പ്, ഷൂ​സ് എ​ന്നി​വ​യു​ടെ ആ​ക​ർ​ഷ​ക​മാ​യ ശേ​ഖ​ര​മൊ​രു​ക്കി കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന​തോ​ടൊ​പ്പം, വ​ലി​യ വി​ല​ക്കു​റ​വും ഓ​ഫ​റു​ക​ളും ന​ൽ​കി ക​ച്ച​വ​ടം പി​ടി​ക്കാ​ൻ ക​ട​ക​ൾ ‍ശ്ര​മി​ക്കു​ന്ന​ത്, വി​പ​ണി​യി​ൽ ക​ടു​ത്ത മ​ത്സ​ര​വും സ്യ​ഷ്ടി​ക്കു​ന്നു​ണ്ട്.

ജെ​ൻ​സി, ജെ​ൻ ആ​ൽ​ഫ കി​ഡ്‌​സു​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വി​പ​ണി​യി​ലെ താ​ര​ങ്ങ​ൾ. ഡി​ജി​റ്റ​ൽ പെ​ൻ​സി​ൽ ബോ​ക്സ് മു​ത​ൽ പ്രി​ന്‍റ​ഡ് വാ​ട്ട​ർ ബോ​ട്ടി​ൽ വ​രെ വി​പ​ണി​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. കു​ട്ടി​ക​ളു​ടെ ഇ​ഷ്ട​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ മി​ക്കി മൗ​സ്, ഡോ​റ, സ്പൈ​ഡ​ർ​മാ​ൻ, അ​വ​ഞ്ചേ​ഴ്‌​സ്, യൂ​ണി​കോ​ൺ തു​ട​ങ്ങി​യ​വ​യു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​ലേ​ഖ​നം ചെ​യ്ത ബാ​ഗു​ക​ളാ​ണ് വി​പ​ണി കീ​ഴ​ട​ക്കു​ന്ന​ത്.

ബ്രാ​ൻ​ഡ​ഡ് ക​മ്പ​നി​ക​ളു​ടെ വ​ലു​തും ചെ​റു​തു​മാ​യ ബാ​ഗു​ക​ൾ​ക്ക് 399 രു​പ മു​ത​ൽ 1000 രൂ​പ​യ്ക്കു മു​ക​ളി​ൽ വ​രെ​യാ​ണ് വി​ല. ചെ​റി​യ ടി​ഫി​ൻ ബാ​ഗു​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. ഭാ​രം കു​റ​ഞ്ഞ ബാ​ഗു​ക​ളും സ്റ്റീ​ലി​ൽ നി​ർ​മി​ച്ച വാ​ട്ട​ർ ബോ​ട്ടി​ലു​ക​ളും ല​ഞ്ച് ബോ​ക്സു​ക​ളു​മാ​ണ് കൂ​ടു​ത​ലും ചെ​ല​വാ​കു​ന്ന​ത്. ബാ​ഗി​നൊ​പ്പം എ​ല്ലാ വി​ധ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സ്കൂ​ൾ കി​റ്റു​ക​ളും പ​ല ക​ട​ക​ളി​ലും ല​ഭ്യ​മാ​ണ്.

ലി​പ്സ്റ്റി​ക്, ക​ണ്ണ​ട, മോ​തി​രം, ഡോ​ണ​ട്ട്, ഹെ​യ​ർ ബാ​ൻ​ഡ് തു​ട​ങ്ങി കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ രൂ​പ​ത്തി​ലു​ള്ള ഇ​റേ​സ​റു​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. പ​ല ക​ച്ച​വ​ട​ക്കാ​രും ല​ക്ഷ​ങ്ങ​ളു​ടെ സ്റ്റോ​ക്കാ​ണ് ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. മേ​യ് അ​വ​സാ​ന വാ​ര​ത്തോ​ടെ വി​പ​ണി കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

കു​ട വി​പ​ണി​യി​ൽ പ്ര​മു​ഖ​ക​മ്പ​നി​ക​ളു​ടെ കു​ട​ക​ൾ ത​ന്നെ​യാ​ണ് വി​ൽ​പ്പ​ന​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു​ള്ള ക​ള​ർ കു​ട​ക​ൾ​ക്ക് 99 രൂ​പ മു​ത​ലാ​ണ് വി​ല. 1000 രൂ​പ​വ​രെ വി​ല​യു​ള്ള കു​ട​ക​ളു​മു​ണ്ട്. മൂ​ന്നാ​യി മ​ട​ക്കു​ന്ന​തും ര​ണ്ടാ​യി മ​ട​ക്കു​ന്ന​തു​മാ​യ വി​ല കൂ​ടി​യ കു​ട​ക​ളും കാ​ല​ൻ കു​ട​ക​ളും വി​പ​ണി കീ​ഴ​ട​ക്കി​യി​ട്ടു​ണ്ട്. മ​ഴ​യ​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം പോ​കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി പു​തി​യ മ​ഴ​ക്കോ​ട്ടു​ക​ളും ജാ​ക്ക​റ്റു​ക​ളും ക​ട​ക​ളി​ലെ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, സ്‌​കൂ​ൾ ബാ​ഗ്, പെ​ൻ​സി​ൽ ബോ​ക്സ്, വാ​ട്ട​ർ ബോ​ട്ടി​ൽ എ​ന്നി​വ​യു​ടെ ഓ​ൺ​ലൈ​ൻ വി​പ​ണി​യും സ​ജീ​വ​മാ​ണ്. 2000 രൂ​പ​യു​ടെ ബാ​ഗു​ക​ൾ​ക്ക് 25മു​ത​ൽ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വാ​ണ് പ്ര​മു​ഖ ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ൾ ഓ​ഫ​ർ ചെ​യ്യു​ന്ന​ത്. ക​ട​ക​ളി​ൽ നി​ന്ന് വാ​ങ്ങു​ന്ന​തി​ലും വി​ല​ക്കു​റ​വു​ള്ള​തി​നാ​ൽ ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ളി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​രും ധാ​രാ​ള​മാ​ണ്.

Related posts

Leave a Comment