കു​റു​പ്പം​പ​ടി​യി​ൽ വിദ്യാർഥികളുമായി പോയ ബസ് മറിഞ്ഞ് സ്കൂൾ ജീവനക്കാരി മരിച്ചു; ക‍യറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പുറകോട്ട് ഉരുണ്ട ബസിനും മതിലിനുമിടയിൽപ്പെട്ടായിരുന്നു മരണം; അപകടത്തിൽ നിരവധി വിദ്യാർഥികൾക്കും പരുക്ക്

പെ​രു​ന്പാ​വൂ​ർ: കു​റു​പ്പം​പ​ടി വേ​ങ്ങൂ​ർ സാ​ന്തോം സ്കൂ​ളി​ലേ​ക്ക് വിദ്യാർഥികളുമായി പോ​യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​സി​നും മ​തി​ലി​നും ഇ​ട​യി​ൽ​പ്പെ​ട്ട് ആ​യ മ​രി​ച്ചു. കു​റു​പ്പം​പ​ടി പ്ര​ള​യ​ക്കാ​ട് ആ​ന്തു​ങ്ക​ൽ അ​ബി​യു​ടെ ഭാ​ര്യ എ​ൽ​സി(35)​യാ​ണു ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 25 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റോ​ഡ് സൈ​ഡി​ലൂ​ടെ ന​ട​ന്ന് പോ​യ അ​ധ്യാ​പി​ക​യും കു​ട്ടി​ക​ളും പ​രി​ക്കേ​റ്റ​വ​രി​ൽ​പ്പെ​ടു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ പെ​രു​ന്പാ​വൂ​ർ സാ​ൻ​ജോ ആ​ശു​പ​ത്രി​യി​ലും അ​ധ്യാ​പി​ക​യെ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ എ​ത്തി​ക്കു​ന്ന​തി​നാ​യി വാ​ട​ക​യ്ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ്കൂ​ളി​ന് സ​മീ​പ​മു​ള്ള റോ​ഡി​ൽ ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട മി​നി ബ​സ് പി​റ​കി​ലേ​ക്ക് ഉ​രു​ണ്ടു​വ​ന്ന് സ​മീ​പ​ത്തെ മ​തി​ലി​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു എ​ൽ​സി​യും അ​ധ്യാ​പി​ക​യും അ​ട​ങ്ങു​ന്ന സം​ഘം. ബ​സി​നും മ​തി​ലി​നും ഇ​ട​യി​ൽ​പ്പെ​ട്ട എ​ൽ​സി​യ്ക്കു ഗു​രു​ത​ര പ​രു​ക്ക് ഏ​ൽ​ക്കു​ക​യാ​യി​രു​ന്നു.അ​പ​ക​ടം അറിഞ്ഞ് ഓ​ടി​ക്കൂ​ടി​യ​വ​ർ പ​രു​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും എ​ൽ​സി​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ബ​സി​ന്‍റ ട​യ​ർ മോ​ശ​മാ​യി​രു​ന്ന​താ​ണ് അ​പ​ക​ട തീ​വ്ര​ത വ​ർ​ധി​പ്പി​ച്ച​തെ​ന്നാ​ണു വി​വ​രം. അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് ഓ​ടി കൂ​ടി​യ നാ​ട്ടു​കാ​രും പെ​രു​ന്പാ​വൂ​രി​ൽ​നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സ​ർ വി.​എ​ൻ. രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Related posts