തിരുവനന്തപുരം: ചേങ്കോട്ടുകോണത്തെ സ്കുള് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് സ്കുള് ബസ്സുകള്‍ കത്തിനശിച്ചു. തീ വച്ച് നശിപ്പിച്ചതാണെന്ന സംശയത്തില്‍ പോലീസ്. ചേങ്കോട്ടുകോണം തുണ്ടത്തില്‍ സ്ക്കോട്ടിഷ് സ്കൂളിലാു തീപിടിത്തം ഉണ്ടായത്. സ്കൂള്‍ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് വലിയ ബസ്സുകളും ഒരു മിനിബസ്സുമാണ് കത്തിനശിച്ചത്.
നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ട്രാവലര്‍ ആരോ ഓടിച്ച് കൊണ്ടുവന്ന് സ്കൂള്‍ ബസ്സില്‍ ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെയായിരുന്നു സംഭവം. വലിയ ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരന് ഓടിയെത്തിയപ്പോള്‍ ബസ്സുകള്‍ കത്തുന്ന കാഴ്ചയാണ് കണ്ടത്.
ഫയര്‍ഫോഴ്സിലും പോലീസിലും വിവരം അറിയിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു. സ്കുള് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സിസിടിവി കാമറകള്‍ ഇല്ലാത്തതിനാല്‍ സമീപത്തെ സിസിടിവി കാമറ ദൃശ്യങ്ങള്‍ ശേഖരിച്ച് കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
