തിരുവനന്തപുരം: ശബരിമലയിലെ പുതിയ കൊടിമര പ്രതിഷ്ഠയില്‍ ക്രമക്കേട് ഉണ്ടായോയെന്ന് വ്യക്തത വരുത്താന്‍ വിജിലന്‍സ് സംഘം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. കൊടിമര നിര്‍മാണ ആവശ്യത്തിന് സ്വര്‍ണം സംഭാവന ചെയ്തവരില്‍ നിന്നു മൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് നേരത്തെ തീരുമാനിച്ചിരുന്നു.
സ്വര്‍ണം സംഭാവന നല്‍കിയവരുടെ പട്ടികയില്‍ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയത്. മറ്റ് സിനിമാ താരങ്ങളോടും കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നല്കാന് താന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് സുരേഷ് ഗോപി മൊഴി നല്‍കിയിരുന്നു.
മോഹന്‍ലാല്‍, സുരേഷ് കുമാര്‍, ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍ ഉള്‍പ്പെടെ 27 പേരാണ് കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവനയായി ദേവസ്വം ബോര്‍ഡിന് നല്‍കിയിരുന്നു.
ബോര്‍ഡിന് ലഭിച്ച സ്വര്‍ണത്തിന്റെയും കൊടിമര പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ച സ്വര്‍ണത്തിന്റെയും കണക്ക് ഒത്തുനോക്കുന്നതിനാണ് വിജിലന്‍സ് സംഘം മൊഴി രേഖപ്പെടുത്തിയത്. കൊടിമര പ്രതിഷ്ഠയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന സംശയം ദുരീകരിക്കാനാണ് വിജിലന്‍സിന്റെ നടപടി.
