മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു; 17കുട്ടികൾ കയറണ്ട സ്ഥാനത്ത് 48 കുട്ടികൾ; വാ​ഹ​ന​ത്തി​ന് ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ, നി​കു​തി ചീ​ട്ടോ ഇ​ല്ലെന്ന്  പോലീസുകാർ

നാ​ദാ​പു​രം: സ്കൂ​ള്‍ ബ​സു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കു​ത്തി നി​റ​ച്ച കൊ​ണ്ട് പോ​കു​ന്നെ​ന്ന പ​രാ​തി​ക്കി​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യി കൈ​കാ​ണി​ച്ച് നി​ര്‍​ത്തി​യ സ്കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പാ​റ​ക്ക​ട​വ് വ​ള​യം റോ​ഡി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലേ​കാ​ലോ​ടെ​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കാ​രെ വെ​ട്ടി​ലാ​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്.

താ​ന​ക്കോ​ട്ടൂ​ര്‍ യു പി സ്കൂ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ ​എ​ല്‍ 58 എ​ഫ് 2498 മി​നി ബ​സി​ന്‍റെ ഡ്രൈ​വ​റാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കു​ട്ടി​ക​ളെ​യും വാ​ഹ​ന​വും ഉ​പേ​ക്ഷി​ച്ച് ഓ​ടിര​ക്ഷ​പ്പെ​ട്ട​ത്.​അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 17 വി​ദ്യാ​ര്‍​ഥി​ക​ളെ കൊ​ണ്ടുപോ​കാ​ന്‍ അ​നു​മ​തി​യു​ള്ള വാ​ഹ​ന​ത്തി​ല്‍ 48 കു​ട്ടി​ക​ളെ കു​ത്തി നി​റ​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യും ഈ ​വാ​ഹ​ന​ത്തി​ന് ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ, നി​കു​തി ചീ​ട്ടോ ഇ​ല്ല എ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ച​താ​യി സം​ശ​യ​മു​ണ്ടെ​ന്നും അ​ത് കൊ​ണ്ടാ​വാം ഓ​ടി ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.48 കു​ട്ടി​ക​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ​യാ​ണ് ഓ​രോ​രു​ത്ത​രു​ടെ​യും വീ​ടു​ക​ളി​ല്‍ കൊ​ണ്ട് വി​ട്ട​ത്. വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നാ​ദാ​പും പോ​ലീ​സി​ന് കൈ​മാ​റി.വി​ദ്യാ​ര്‍​ഥി​ക​ളെ കു​ത്തിനി​റ​ച്ച നി​ല​യി​ല്‍ മ​റ്റ് മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും,ഫി​റ്റ​്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത​തും ആ​യ​മാ​രി​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യ ര​ണ്ട് വാ​ഹ​ന​ങ്ങ​ളും അ​ധി​കൃ​ത​ര്‍ പ​ടി​കൂ​ടി.​

സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്ന മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും അ​ധി​കൃ​ത​രു​ടെ പി​ടി​യി​ലാ​യി. ഇ​വ​യ്ക്കെ​ല്ലാം പി​ഴ ചു​മ​ത്തി​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. എം​വി​ഐ മാ​രാ​യ എ.​ആ​ര്‍. രാ​ജേ​ഷ്,അ​ജി​ല്‍ കു​മാ​ര്‍ എ​എം​വി​ഐ വി.​ഐ. അ​സ്സിം എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

Related posts