വ​ർ​ക്ക്ഷോ​പ്പ് ജീവനക്കാരന്‍റെ അശ്രദ്ധ; ടാ​ങ്കി​ൽ നി​ന്നും എ​ൻ​ജി​നി​ലേ​ക്ക് പെ​ട്രോ​ൾ പോ​കു​ന്ന പൈ​പ്പ് കു​ടു​ക്കാ​ൻ മറന്നു;   ഓ​ട്ട​ത്തി​നി​ടെ ബൈ​ക്ക് ക​ത്തി ന​ശി​ച്ചു:  യാ​ത്ര​ക്കാ​ര​ൻ  അത്ഭുതകരമായി ര​ക്ഷ​പ്പെ​ട്ടു

മു​ക്കം: ഓ​ട്ട​ത്തി​നി​ടെ ബൈ​ക്കി​ന് തീ ​പി​ടി​ച്ച് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. അ​രീ​ക്കോ​ട് കു​നി​യി​ൽ സ്വ​ദേ​ശി വി​ജ​യ​ന്‍റെ ബൈ​ക്കാ​ണ് ക​ത്തി ന​ശി​ച്ച​ത്. മു​ക്കം അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. സീ​റ്റും, ഇ​ൻ​ഡി​ക്കേ​റ്റ​റു​ക​ളും ഉ​ൾ​പ്പെ​ടെ​യെ​ല്ലാം ക​ത്തി ന​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം.

തീ ​പി​ടി​ച്ച​ത​റി​ഞ്ഞ ഉ​ട​ൻ ബൈ​ക്കി​ൽ നി​ന്നും ചാ​ടി​യ​തി​നാ​ൽ വി​ജ​യ​ൻ പ​രി​ക്കു​ക​ളേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​രീ​ക്കോ​ട് നി​ന്നും ഓ​മ​ശേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു വി​ജ​യ​ൻ. യാ​ത്ര​യ്ക്കി​ടെ ബൈ​ക്കി​ന്‍റെ ആ​ക്സ​ല​റേ​റ്റ​ർ കേ​ബി​ൾ പൊ​ട്ടി​യ​പ്പോ​ൾ മു​ക്ക​ത്തെ വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്നും കേ​ബി​ൾ മാ​റ്റി​യി​രു​ന്നു.

കേ​ബി​ൾ മാ​റ്റു​ന്ന​തി​നാ​യി വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ൻ പെ​ട്രോ​ൾ ടാ​ങ്ക് അ​ഴി​ച്ചു മാ​റ്റു​ക​യും പ​ണി ക​ഴി​ഞ്ഞ ശേ​ഷം ടാ​ങ്ക് കു​ടു​ക്കി​യ​പ്പോ​ൾ ടാ​ങ്കി​ൽ നി​ന്നും എ​ൻ​ജി​നി​ലേ​ക്ക് പെ​ട്രോ​ൾ പോ​കു​ന്ന പൈ​പ്പ് കു​ടു​ക്കാ​ൻ മ​റ​ക്കു​ക​യും ചെ​യ്തു. ഓ​ട്ട​ത്തി​നി​ടെ ടാ​ങ്കി​ൽ നി​ന്നും കാ​ർ​ബേ​റ്റ​റി​ലേ​ക്ക് പെ​ട്രോ​ൾ വീ​ണ​തോ​ടെ ബൈ​ക്കി​ന് തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

Related posts