ബ​സി​ല്‍ നി​ന്ന് മ​ദ്യ​പി​ച്ച് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ! വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് പോ​ലീ​സ്…

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഓ​ടു​ന്ന ബ​സി​ല്‍ പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ന്ന വി​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്.

ത​മി​ഴ്നാ​ട്ടി​ലെ ചെ​ങ്ക​ല്‍​പ്പേ​ട്ട് ജി​ല്ല​യി​ല്‍ നി​ന്നാ​ണ് ഈ ​വീ​ഡി​യോ. ത​മി​ഴ്നാ​ട്ടി​ലെ ചെ​ങ്ക​ല്‍​പ്പെ​ട്ടി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും സം​ഘ​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ആ​ഘോ​ഷം ന​ട​ത്തി​യ​ത്.

ചെ​ങ്ക​ല്‍​പ്പേട്ടി​ല്‍ നി​ന്ന് ത​ച്ചൂ​രി​ലേ​ക്ക് സ​ര്‍​ക്കാ​ര്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ ബ​സി​ല്‍ നി​ന്നു​കൊ​ണ്ട് ബി​യ​ര്‍ കു​ടി​ച്ച​ത്.

ഒ​പ്പം യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളി​ലൊ​രാ​ളാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. മ​ദ്യ​പി​ച്ച് ബ​സി​ല്‍ ബ​ഹ​ളം വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും വൈ​റ​ലാ​യ വി​ഡി​യോ​യി​ലു​ണ്ട്.

ഒ​രു​കു​പ്പി ബി​യ​ര്‍ പ​ര​സ്പ​രം കൈ​മാ​റി കു​ടി​ക്കു​ക​യാ​ണ് സം​ഘം. മ​റ്റ് യാ​ത്ര​ക്കാ​ര്‍ കു​ട്ടി​ക​ളെ നോ​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും വി​ഷ​യ​ത്തി​ല്‍ ഇ​ട​പ്പെ​ട്ടി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി താ​ക്കീ​ത് ചെ​യ്‌​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment