സി​ൽ​വ​ർ ലൈ​ൻ: പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​നു​കൂ​ല നി​ല​പാ​ട്; പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ…


ന്യൂ​ഡ​ല്‍​ഹി: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യോ​ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​നു​കൂ​ല നി​ല​പാ​ടാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച ആ​രോ​ഗ്യ​ക​ര​മാ​യി​രു​ന്നു‍. സി​ല്‍​വ​ര്‍ ലൈ​ന് കേ​ന്ദ്രാ​നു​മ​തി വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കൂ​ടി​ക്കാ​ഴ്ച സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ച​ർ​ച്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം ആ​രോ​ഗ്യ​ക​ര​മാ​യി​രു​ന്നു. ന​ല്ല ച​ര്‍​ച്ച​യാ​ണ് ന​ട​ന്ന​ത്. റെ​യി​ല്‍​വേ മ​ന്ത്രി​യു​മാ​യി കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി സം​സാ​രി​ക്കാ​മെ​ന്നും എ​ന്താ​ണ് ചെ​യ്യാ​നാ​വു​ക എ​ന്ന് പ​രി​ശോ​ധി​ക്കാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി.

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച കേ​ന്ദ്ര അ​നു​മ​തി വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​കു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യോ​ട് അ​നു​ഭാ​വ​പൂ​ര്‍​ണ​മാ​യ നി​ല​പാ​ട് ത​ന്നെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​ക​ടി​പ്പി​ച്ച​ത്. അ​ക്കാ​ര്യ​ത്തി​ലു​ള്ള ന​ന്ദി അ​ദ്ദേ​ഹ​ത്തെ അ​റി​യി​ക്കു​ക​യാ​ണ്.

അ​നൗ​ദ്യോ​ഗി​ക​മാ​യി റെ​യി​ല്‍​വേ മ​ന്ത്രി​യേ​യും ക​ണ്ടി​രു​ന്നെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ധ​രി​പ്പി​ച്ചെ​ന്നും പി​ണ​റാ​യി അ​റി​യി​ച്ചു.

Related posts

Leave a Comment