ഉറക്കം ഉണർന്നപ്പോൾ അവൾ ഞെട്ടിപ്പോയി;  കാമുകന്‍റെ വീട്ടിൽ താൻ കൂട്ടമാനഭംഗത്തിനിര യായിരിക്കുന്നു; മ​ദ്യം കു​ടി​പ്പി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം കാമുകനും സുഹൃത്തും ചേർന്ന് മാനഭംഗപ്പെടുത്തിയെന്ന് യുവതി

മും​ബൈ: മും​ബൈ അ​ന്ധേ​രി​യി​ൽ എ​യ​ർ ഹോ​സ്റ്റ​സി​നെ കാ​മു​ക​നും സു​ഹൃ​ത്തും ചേ​ർ​ന്ന് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ഗോ​നി ന​ഗ​റി​ലെ ഫ്ളാ​റ്റി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സ്വ​പ്നി​ൽ ബോ​ബോ​ധി​യ (25) കാ​മു​കി​യാ​യ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യെ സു​ഹൃ​ത്തി​നൊ​പ്പം ചേ​ർ​ന്ന് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

സ്വ​പ്നി​ൽ ബോ​ബോ​ധി​യ ഗോ​നി ന​ഗ​റി​ൽ സു​ഹൃ​ത്തി​നൊ​പ്പം പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. ഇ​വി​ടേ​ക്ക് യു​വ​തി​യെ ബോ​ബോ​ധി​യ വി​ളി​ച്ചു​വ​രു​ത്തി. നി​ർ​ബ​ന്ധി​പ്പി​ച്ച് മ​ദ്യം കു​ടി​പ്പി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം ഇ​രു​വ​രും ചേ​ർ​ന്ന് യു​വ​തി​യെ പീ​ഡി​പ്പി​ച്ചു.

അ​ടു​ത്ത ദി​വ​സം ഉ​റ​ക്കം തെ​ളി​ഞ്ഞ​പ്പോ​ഴാ​ണ് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്ക​പ്പെ​ട്ട​താ​യി യു​വ​തി തി​രി​ച്ച​റി​ഞ്ഞ​ത്. യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts