എന്റെ പേര് ഐശ്വര്യ, ഞാന്‍ ഒരു ജീവിത പങ്കാളിയെ തേടുന്നു ! ഈ സന്ദേശത്തില്‍ വീണാല്‍ കിട്ടുന്നത് നല്ല എട്ടിന്റെ പണി…

മൊബൈല്‍ ഫോണുകളിലേക്ക് വ്യാജ എസ്എംഎസ് സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘം വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. പെന്‍ഷന്‍ യോജനയുടെ പേരിലാണ് പുതിയ തട്ടിപ്പ്. ‘പെന്‍ഷന്‍ യോജനയിലേക്കു സ്വാഗതം.

പ്രതിമാസം 70,000 രൂപ പെന്‍ഷനായി ലഭിക്കുന്ന പദ്ധതിയിലംഗമാകാന്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുക..’ ഇത്തരത്തിലാണ് സന്ദേശം എത്തുന്നത്.

ഇത്തരത്തിലുള്ള സന്ദേശം എത്തുകയാണെങ്കില്‍ ഡിലീറ്റ് ചെയ്യണമെന്നാണ് അധികൃതര്‍ പറയുന്നത്. അല്ലാത്തപക്ഷം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ നിങ്ങളുടെ അക്കൗണ്ടിലെ പണം മുഴുവന്‍ തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു. പ്രായമായവരാണ് ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടുന്നവരില്‍ ഏറിയ പങ്കും.

പഴ്‌സനല്‍ ലോണിനുള്ള നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു. മൂന്നു ലക്ഷം രൂപ അനുവദിക്കുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രജിസ്റ്റര്‍ ചെയ്യുക ഇങ്ങനെയും എസ്എംഎസ് സന്ദേശങ്ങള്‍ വ്യാപകമായി പ്രവഹിക്കുന്നുണ്ട്.

ഒരു ലോണിനും അപേക്ഷിക്കാത്തവര്‍ പോലും ഈ പ്രലോഭനത്തില്‍ വീണു പോകുകയാണ് ചെയ്യുന്നത്. രാജസ്ഥാനില്‍ നിന്നാണ് ഇത്തരം എസ്എംഎസുകള്‍ മുഖ്യമായും എത്തുന്നത്. ട്രൂകോളര്‍ പോലെയുള്ള ആപ്പുകള്‍ ഉപയോഗിച്ച് ഇതില്‍ നിന്ന് ഒരു പരിധിവരെ രക്ഷനേടാം.

Related posts

Leave a Comment