ഷാഡോ പോലീസിന്‍റെ വലയിൽ കുടങ്ങി..! പ്രായപൂർത്തിയാകാത്ത മകന്‍റെ കഞ്ചാവ് ഉപയോഗം; മകനെ ചതിയിൽ പെടുത്തിയ വനെ പിടികൂടണമെന്ന് മാതാപിതാക്കളുടെ പരാതി; സേലം ആനന്ദ് കുടുങ്ങിയതിങ്ങനെ…

selam-aanand-arrestകൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ന്‍റെ ക​ഞ്ചാ​വ്  ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ച്ചി​യി​ല​ട​ക്കം സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന​ന​ഗ​ര​ങ്ങ​ളി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ലാ​യി. സേ​ലം സ്വ​ദേ​ശി​യാ​യ ആ​ന​ന്ദ് (22) ആ​ണു 360 ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​റ​ണാ​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​നി​ന്നു പി​ടി​യി​ലാ​യ​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം.​പി ദി​നേ​ശി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ബി​ജി ജോ​ർ​ജി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഷാ​ഡോ സ​ബ്ഇ​ൻ​സ്പെ​ക്ട​ർ ഹ​ണി കെ. ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ഹ​സ്യ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ​ബ്ഇ​ൻ​സ്പെ​ക്ട​ർ ജോ​സ​ഫ് സാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

തൃ​ശൂ​ർ അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ച​ശേ​ഷം കൊ​ച്ചി​യി​ലെ​ത്തി​യ​പ്പോ​ൾ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ന​ന്ദി​നെ പി​ടി​കൂ​ടി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്നു ന​ട​ന്ന റെ​യ്ഡി​ൽ ആ​റു പൊ​തി ക​ഞ്ചാ​വും 30 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ ന​വീ​ൻ​കു​മാ​ർ (21), ശ​ര​ത്ത് (19) എ​ന്നി​വ​രെ​യും ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സാ​നു, സാ​നു​മോ​ൻ, വി​ശാ​ൽ, ഷൈ​മോ​ൻ, യു​സ​ഫ്, രാ​ഹു​ൽ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts