സെ​​​ല്‍ഫ് ഗോ​​​ളി​​​ല്‍ പോ​​​ര്‍ച്ചു​​​ഗ​​​ല്‍

 

ടൂ​​​റി​​​ന്‍: ലോ​​​ക​​​ക​​​പ്പ് യോ​​​ഗ്യ​​​ത​​​യി​​​ല്‍ ശ​​​ക്ത​​​രാ​​​യ പോ​​​ര്‍ച്ചു​​​ഗ​​​ലി​​​നു ന​​​ന​​​ഞ്ഞ തു​​​ട​​​ക്കം. ഗ്രൂ​​​പ്പ് എ​​​യി​​​ലെ മ​​​ത്സ​​​ര​​​ത്തി​​​ല്‍ അ​​​സ​​​ര്‍ബൈ​​​ജാ​​​നെ 1-0ന് ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യെ​​​ങ്കി​​​ലും അ​​​ത് മി​​​ക​​​ച്ചൊ​​​രു ജ​​​യ​​​മാ​​​രു​​​ന്നി​​​ല്ല.

സെ​​​ല്‍ഫ് ഗോ​​​ളാ​​​ണു യൂ​​​റോ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ പോ​​​ര്‍ച്ചു​​​ഗ​​​ലി​​​നു ജ​​​യം സ​​​മ്മാ​​​നി​​​ച്ച​​​ത്. പോ​​​ര്‍ച്ചു​​​ഗ​​​ലി​​​ലേ​​​ക്കു കോ​​​വി​​​ഡ് 19നെ ​​​തു​​​ട​​​ര്‍ന്നു​​​ള്ള യാ​​​ത്രാ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഉ​​​ള്ള​​​തി​​​നാ​​​ല്‍ ടൂ​​​റി​​​നി​​​ല്‍ യു​​​വ​​​ന്‍റ​​സി​​​ന്‍റെ സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണു മ​​​ത്സ​​​രം ന​​​ട​​​ന്ന​​​ത്. ഫി​​​ഫ റാ​​​ങ്കിം​​​ഗി​​​ല്‍ പോ​​​ര്‍ച്ചു​​​ഗ​​​ൽ അ​​​ഞ്ചാ​​​മ​​​തും അ​​​സ​​​ര്‍ബൈ​​​ജാ​​​ന്‍ 108-ാമ​​​തു​​​മാ​​​ണ്.

37-ാം മി​​​നി​​​റ്റി​​​ല്‍ മാ​​​ക്‌​​​സിം​​​ഗ് മെ​​​ദ്‌വ​​​ദേ​​​വി​​ന്‍റെ സെ​​​ല്‍ഫ് ഗോ​​​ളാ​​​ണു പോ​​​ര്‍ച്ചു​​​ഗ​​​ലി​​നു ജ​​​യം ന​​​ല്‍കി​​​യ​​​ത്. മ​​​ത്സ​​​ര​​​ത്തി​​​ല്‍ ആ​​​ധി​​​പ​​​ത്യം പോ​​​ര്‍ച്ചു​​​ഗ​​​ലി​​​നാ​​​യി​​​രു​​​ന്നു. ഗോ​​​ളി​​​നാ​​​യി 29 ശ്ര​​​മ​​​ങ്ങ​​​ളാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തി​​​ല്‍ 14 എ​​​ണ്ണം വ​​​ല ല​​​ക്ഷ്യ​​​മാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു.

അ​​​സ​​​ര്‍ബൈ​​​ജ​​​നാ​​​ല്‍നി​​​ന്ന് ഒ​​​ര​​​ണ്ണം പോ​​​ലു​​​മി​​​ല്ലാ​​​യി​​​രു​​​ന്നു.അ​​​സ​​​ര്‍ബൈ​​​ജാ​​​ന്‍ ഗോ​​​ളി സ​​​ഹാ​​​റു​​​ദ്ദീ​​​ന്‍ മു​​​ഹ​​​മ്മ​​​ദാ​​​ലി​​​യേ​​​വി​​​ന്‍റെ മി​​​ന്നു​​​ന്ന പ്ര​​​ക​​​ട​​​ന​​​മാ​​​ണ് പോ​​​ര്‍ച്ചു​​​ഗ​​​ലി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ളെ​​​ല്ലാം ത​​​ക​​​ര്‍ത്ത​​​ത്.

ഗ്രൂ​​​പ്പി​​​ലെ മ​​​റ്റൊ​​​രു മ​​​ത്സ​​​ര​​​ത്തി​​​ല്‍ സെ​​​ര്‍ബി​​​യ 3-2ന് ​​​അ​​​യ​​​ര്‍ല​​​ന്‍ഡി​​​നെ തോ​​ൽ​​പ്പി​​​ച്ചു. അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ മി​​​ട്രോ​​​വി​​​ച്ചി​​​ന്‍റെ ഇ​​​ര​​​ട്ട ഗോ​​​ളി​​​ലാ​​ണു സെ​​​ര്‍ബി​​​യ​​​യു​​​ടെ ജ​​​യം.

ഇ​​​തോ​​​ടെ മി​​​ട്രോ​​​വി​​​ച്ച് രാ​​​ജ്യ​​​ത്തി​​​നാ​​​യി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ഗോ​​​ള്‍ നേ​​​ടി​​​യ​​​വ​​​രി​​​ല്‍ മു​​​ന്‍ യൂ​​​ഗോ​​​സ്ലാ​​​വി​​​യ​​​ന്‍ താ​​​രം സ്‌​​​റ്റെ​​​പാ​​​ന്‍ ബോ​​​ബെ​​​ക്കി​​​നൊ​​​പ്പ​​​മെ​​​ത്തി.

1946 മു​​​ത​​​ല്‍ 1956 വ​​​രെ യൂ​​​ഗോ​​​സ്ലാ​​​വി​​​യ​​​യ്ക്കാ​​​യി ക​​​ളി​​​ച്ച​​​ താ​​​രം 63 ക​​​ളി​​​യി​​​ല്‍ 38 ഗോ​​​ള്‍ നേ​​​ടി. മി​​​ട്രോ​​​വി​​​ച്ച് 62-ാം മ​​​ത്സ​​​ര​​​ത്തി​​​ല്‍ 38 ഗോ​​​ളു​​​മാ​​​യി ബോ​​​ബെ​​​ക്കി​​​നൊ​​​പ്പ​​​മെ​​​ത്തി.

Related posts

Leave a Comment