അന്ത്യയാത്രയ്ക്കായി  മോർച്ചറിയിൽ ഇരിക്കേണ്ടി വന്നത് ഒരു മാസം; സെമിത്തേരിക്ക് ചുറ്റുമതിലില്ലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം കേസായി; ഒടുവിൽ അനുകൂലവിധി നേടി മൃ​ത​ദേ​ഹം സം​സ്കരി​ച്ചു 

ശാ​സ്താം​കോ​ട്ട : നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ പോ​ലീ​സ് ഇ​ട​പെ​ട്ട​തി​നെ​തു​ട​ർ​ന്ന് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കു​ന്ന​ത്തൂ​ർ തു​രു​ക്കി​ക്ക​ര കാ​ളി​ശേ​രി മേ​ലേ വീ​ട്ടി​ൽ പ​ത്രോ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (75)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഒ​രു മാ​സ​ത്തി​നു​ശേ​ഷം കൊ​ല്ലാ​റ സെ​മി​ത്തേ​രി​യി​ൽ ്സം​സ്ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 14നാ​ണ് ഇ​വ​ർ മ​രി​ച്ച​ത്.

അ​ന്ന് സം​സ്ക​രി​ക്കാ​ൻ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്നെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞി​ല്ല. സെ​മി​ത്തേ​രി​ക്ക് ചു​റ്റു​മ​തി​ലി​ല്ല. ഇ​തി​നാ​ൽ മാ​ലി​ന്യ​ങ്ങ​ൾ സ​മീ​പ​ത്തേ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലും മ​റ്റും ഒ​ലി​ച്ചി​റ​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​രി​സ​ര​വാ​സി​ക​ൾ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​ത് വി​ല​ക്കി​യി​രു​ന്ന​ത്. ചു​റ്റു​മ​തി​ൽ കെ​ട്ട​ണ​മെ​ന്ന് നി​ര​ന്ത​രം അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് അ​ന്ന​മ്മ​യു​ടെ മൃ​ത​ദേ​ഹം സ്ം​സ്ക്ക​രി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​ത്. ഇ​ത് ത​ട​ഞ്ഞ പ​രി​സ​ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​ര​ത്തി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ​ഭീ​ഷ​ണി​മു​ഴ​ക്കി. കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്നാ​ണ് സെ​മി​ത്തേ​രി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക്ക​രി​ക്കാ​ൻ ന​ട​പ​ടി​യുണ്ടാ​യ​ത്. തു​ട​ർ​ന്ന് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്ക്ക​രി​ച്ച​ത്. മ​ര​ത്തി​ൽ ക​യ​റി​ഭീ​ഷ​ണി​മു​ഴ​ക്കി​യ​യാ​ളെ പോ​ലീ​സ് അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കി.

Related posts