കളമശേരിയിലെ ബാങ്കിൽ മോഷണ ശ്രമം; പ്ര​തി​ക​ളെക്കു​റി​ച്ച് സൂ​ച​ന​യി​ല്ല; ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടില്ലെന്ന് ജീ​വ​ന​ക്കാ​ർ

ക​ള​മ​ശേ​രി: ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ന്‍റെ ഭി​ത്തി തു​ര​ന്ന് അ​ക​ത്തു​ക​യ​റാ​ൻ ശ്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ക്കു​റി​ച്ച് സൂ​ച​ന​യി​ല്ല. ക​ള​മ​ശേ​രി​യി​ൽ ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.

എ​ന്നാ​ൽ മോ​ഷ്ടാ​ക്ക​ൾ​ക്ക് ബാ​ങ്കി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടു​മി​ല്ലെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ബ്രാ​ഞ്ചി​ന്‍റെ മ​തി​ൽ ഒ​രാ​ൾ​ക്ക് ഇ​ഴ​ഞ്ഞ് ക​യ​റാ​വു​ന്ന രീ​തി​യി​ൽ തു​ര​ന്ന​താ​യി ബാ​ങ്ക് തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് ആ​ദ്യം ക​ണ്ട​ത്.

താ​ഴെ ശ​ബ്ദം കേ​ട്ടി​ട്ട് പാ​തി വ​ഴി​യി​ൽ മോ​ഷ​ണ​ശ്ര​മം ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് സൂ​ച​ന​യു​ണ്ട്. സാ​ധാ​ര​ണ​യാ​യി ഒ​ഴി​വു ദി​വ​സ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​രീ​തി​യി​ൽ മോ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ന്നു​പോ​കു​ന്ന മു​റി​യി​ലേ​ക്കാ​ണ് പ്ര​വേ​ശ​ന ദ്വാ​രം ഉ​ണ്ടാ​ക്കി​യ​ത്.

അ​തി​നാ​ൽ ശ്ര​മം ന​ട​ത്തി​യ​ത് വ​ൻ മോ​ഷ്ടാ​ക്ക​ള​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.അ​തേ സ​മ​യം തു​ര​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പു​റ​ത്ത് ഇ​ല്ലാ​ത്ത​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ളും ല​ഭ്യ​മ​ല്ല. ബാ​ങ്കു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്ക​ണ​മെ​ന്ന നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ് ബാ​ങ്ക് അ​നാ​സ്ഥ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ക​ള​മ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts