കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണെ​ന്നു പ​റ​ഞ്ഞി​ട്ടും..! ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ളെ​ക്കു​റി​ച്ച​റി​ഞ്ഞു; ത​ന്‍റെ ഉപജീവന​മാ​ര്‍​ഗ​മാ​യ തെ​ങ്ങു ക​യ​റ്റ​ത്തി​നു പോ​യ സെ​ന്തി​ലി​നു പി​ഴ​ശി​ക്ഷ; 1,000 രൂപ പോയി

വാ​ഴ​ക്കു​ളം: ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ളെ​ക്കു​റി​ച്ച​റി​ഞ്ഞു ത​ന്‍റെ ഉപജീവന​മാ​ര്‍​ഗ​മാ​യ തെ​ങ്ങു​ക​യ​റ്റ​ത്തി​നു പോ​യ തൊ​ഴി​ലാ​ളി​ക്കു പോ​ലീ​സി​ന്‍റെ പി​ഴ​ശി​ക്ഷ.

28 വ​ര്‍​ഷ​ത്തോ​ള​മാ​യി ആ​വോ​ലി​യി​ല്‍ താ​മ​സി​ക്കു​ന്ന സെ​ന്തി​ല്‍ കു​മാ​റി​നാ​ണു ക​ഴി​ഞ്ഞ ദി​വ​സം 1,000 രൂപ പി​ഴ​യൊ​ടു​ക്കേ​ണ്ടി​വ​ന്ന​ത്.

കാർഷികമേഖലയിലെ ജോലികൾക്ക് ഇളവുകളുണ്ടെന്നറിഞ്ഞാണു സെ​ന്തി​ല്‍ സ്ഥി​ര​മാ​യി തെ​ങ്ങു​ക​യ​റു​ന്ന തോ​ട്ട​ത്തി​ലേ​ക്കു പോ​യ​ത്.

കു​ടും​ബ​ത്തി​ന്‍റെ നി​ത്യച്ചെ​ല​വു​ക​ള്‍​ക്കും വാ​യ്പ​യു​ടെ തി​രി​ച്ച​ട​വി​നും വി​ഷ​മി​ച്ചിരുന്നതിനാൽ ജോലിക്കു പോകാതെ തരമില്ലായിരുന്നു.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ര​ണ്ടു മാ​സ്‌​കു​ക​ളും ഹെ​ല്‍​മെ​റ്റും ധ​രി​ച്ചാ​യി​രു​ന്നു യാ​ത്ര. വ​ണ്ടി​യു​ടെ രേ​ഖ​ക​ളും കൃ​ത്യ​മാ​യി​രു​ന്നു.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണെ​ന്നു പ​റ​ഞ്ഞി​ട്ടും പോ​ലീ​സ് വ​ഴ​ങ്ങി​യി​ല്ലെ​ന്നു സെ​ന്തി​ല്‍ പ​റ​യു​ന്നു.

ഭാ​ര്യ​യും വി​ദ്യാ​ര്‍​ഥി​ക​ളാ​യ ര​ണ്ടു കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളു​മു​ള്‍​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക അത്താണിയാണു സെ​ന്തി​ല്‍.

തെ​ങ്ങു​കയറ്റത്തിനു പുറമെ പൈ​നാ​പ്പി​ള്‍ ലോ​ഡിം​ഗ്, പെ​യി​ന്‍റിം​ഗ് തു​ട​ങ്ങി​യ ജോലി​ക​ള്‍​ക്കും സെ​ന്തി​ല്‍ പോ​കാറു​ണ്ട്. കോ​വി​ഡ് രൂ​ക്ഷ​മാ​യ​തോ​ടെ അ​തെ​ല്ലാം മു​ട​ങ്ങി.

28 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് മൂ​ന്നാ​ര്‍ പ്ര​ദേ​ശ​ത്തുനി​ന്നു തൊ​ഴി​ല്‍ തേ​ടി​യെ​ത്തി​യ സെ​ന്തി​ല്‍ വി​വി​ധ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ വി​ശ്ര​മ​മി​ല്ലാ​തെ അ​ധ്വാ​നി​ച്ചാ​ണ് അ​ഞ്ചു സെ​ന്‍റും വീ​ടും ഒ​രു​ക്കി ആ​വോ​ലി​ക്കാ​ര​നാ​യ​ത്.

Related posts

Leave a Comment