പൗരത്വ നിയമ ഭേദഗതിക്കെതിരേ എഴുപതാം വയസിൽ 24 കിലോമീറ്റർ നടന്ന് ബാ​ഹു​ലേ​യ​ന്‍റെ ഒ​റ്റ​യാ​ൾ പ​ദ​യാ​ത്ര

വൈ​പ്പി​ൻ: പൗ​ര​ത്വ നി​യ​മ​ത്തി​ന്‍റെ​യും പൗ​ര​ത്വ രി​ജ​സ്റ്റ​റി​ന്‍റെ​യും പേ​രി​ൽ രാ​ജ്യം സ​മു​ദാ​യി​ക സ്പ​ർ​ദ​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്ക​പ്പെ​ട​രു​തെ എ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി വ​യോ​ധി​ക​ന്‍റെ ഒ​റ്റ​യാ​ൾ പ​ദ​യാ​ത്ര ശ്ര​ദ്ധേ​യ​മാ​യി.

എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി കോ​ട്ടൂ​ർ ബാ​ഹു​ലേ​യ​നാ​ണ് വ്യ​ത്യ​സ്ഥ​മാ​യ ഒ​രു പ​ദ​യാ​ത്ര ന​ട​ത്തി​യ​ത്. ശ്രീ​നാ​രാ​യ​ണ ഗു​രു ജാ​തി​മ​ത​ദ്വേ​ഷ​ത്തി​നെ​തി​രേ പു​റ​പ്പെ​ടു​വി​ച്ച മ​ഹ​ത്വ​ര​മാ​യ വ​ച​നം എ​ഴു​തി പി​ടി​പ്പി​ച്ച പ്ല​ക്കാ​ർ​ഡു​മേ​ന്തി​യാ​ണ് ബാഹുലേയന്‍റെ യാത്ര.

ചെ​റാ​യി മു​ത​ൽ എ​റ​ണാ​കു​ളം വ​രെ 24 കി​ലോ​മീ​റ്റ​റോ​ള​മാ​ണ് എ​ഴു​പ​തു​കാ​ര​നാ​യ ഈ ​വ​യോ​ധി​ക​ൻ പ്ല​ക്കാ​ർ​ഡു​മേ​ന്തി ന​ട​ന്ന​ത്. സ​മൂ​ഹ​ത്തെ ബോ​ധ​വ​ൽ​ക​രി​ക്കാ​നാ​യി ഇ​തു പോ​ലെ നേ​ര​ത്തെ നി​ര​വ​ധി ഒ​റ്റ​യാ​ൾ പ​ദ​യാ​ത്ര​ക​ൾ ഇദേഹം ന​ട​ത്തു​ക​യും ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment