ഫോ​ണി​ല്‍ അ​ശ്ലീ​ല സം​ഭാ​ഷ​ണം: സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ക്കെ​തി​രെ അ​ന്വേ​ഷ​ണം


കാ​യം​കു​ളം: ഫോ​ണി​ലൂ​ടെയുള്ള അ​ശ്ലീ​ല സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദരേ​ഖ പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്ന് സി ​പി എം ​ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ക്കെ​തി​രെ പാ​ര്‍​ട്ടി ത​ല അ​ന്വേ​ഷ​ണം.

സി.​പി.​എം കാ​യം​കു​ളം എ​രു​വ എ​ല്‍.​സി സെ​ക്ര​ട്ട​റി ജെ.​കെ. നി​സാ​മി​നെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം . ഫോ​ണി​ലൂ​ടെ​യു​ള്ള ശ​ബ്ദ രേ​ഖ പു​റ​ത്താ​യ​തി​നെ തു​ട​ര്‍​ന്ന് സം​ഭ​വം വി​വാ​ദ​മാ​കു​ക​യും പാ​ർ​ട്ടി ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.

ചി​ല മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രെ​യും ഇ​പ്പോ​ഴ​ത്തെ വ​നി​താ കൗ​ണ്‍​സി​ല​ര്‍​മാ​രെ​യും പാ​ര്‍​ട്ടി​യി​ലെ മു​തി​ർ​ന്ന ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ പെ​ണ്‍​മ​ക്ക​ളെ​യും കു​റി​ച്ച് ന​ട​ത്തി​യ അ​ശ്ലീ​ല ചു​വ​യു​ള്ള സം​ഭാ​ഷ​ണം ത​ന്‍റെ സു​ഹൃ​ത്തി​നോ​ട് പ​ങ്കു​വെ​ച്ച ശ​ബ്ദ രേ​ഖ​യാ​ണ് പു​റ​ത്താ​യ​ത്.

പാ​ര്‍​ട്ടി സ​മ്മേ​ള​ന കാ​ല​യ​ള​വി​ല്‍ സിപിഎമ്മി​നെ ഇ​ത് പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പാ​ർ​ട്ടി ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത് .

Related posts

Leave a Comment