വിദേശവനിതകളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയില്‍ ! സ്ത്രീകള്‍ ആളുകളെ വലവീശിപ്പിടിച്ചിരുന്നത് വാട്‌സ് ആപ്പ് വഴി; പിടിയിലായവരില്‍ വിദേശ വനിതകളും…

വിദേശവനിതകളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍. മഹാരാഷ്ട്ര പൂനെയിലെ തെര്‍ഗൗണില്‍ നിന്നാണ് സംഘത്തെ പിംപ്രി-ചിംച്വാദ് പോലീസ് പിടികൂടിയത്.

സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉഗാണ്ടയില്‍ നിന്നുമുള്ള രണ്ട് സ്ത്രീകളാണ് പോലീസ് പിടിയിലായത്.

വെള്ളിയാഴ്ച വകാട് പോലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സ് ആപ്പ് വഴി സ്ത്രീകള്‍ തന്നെയാണ് ആളുകളെ വലവീശിപ്പിടിച്ചിരുന്നത്.

വാട്സ്ആപ്പിലൂടെ ഇടപാടുകാരെ പരിചയപ്പെട്ട ശേഷം വാടക വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

2018ലാണ് പ്രതികളായ സ്ത്രീകള്‍ ഇന്ത്യയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ബിസിനസ് വിസയിലാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. മുംബൈയില്‍ ഇവര്‍ തുണി വ്യവസായം നടത്തിയിരുന്നു.

എന്നാല്‍ വിസാ കാലാവധി അവസാനിച്ച ശേഷവും ഇവര്‍ ഇന്ത്യയില്‍ തുടരുകയും പെണ്‍വാണിഭം നടത്തി വരികയുമായിരുന്നു. ജൂലൈ 19വരെ ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Related posts

Leave a Comment