പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു… പക്ഷേ..! പ്രണയം നിരസിച്ച പെ​ണ്‍​കു​ട്ടി​യെ യു​വാ​വ് കു​ത്തിക്കൊല​പ്പെ​ടു​ത്തി

കോ​യ​ന്പ​ത്തൂ​ർ: പ്ര​ണ​യ​ം നിരസിച്ച പെ​ണ്‍​കു​ട്ടി​യെ യു​വാ​വ് കു​ത്തിക്കൊല​പ്പെ​ടു​ത്തി. പേ​രൂ​ർ അ​റു​മു​ഖ കൗ​ണ്ട​ർ ​വീ​ഥി ശ​ക്തി​വേ​ലി​ന്‍റെ മ​ക​ൾ ഐ​ശ്വ​ര്യ(18)യെ​യാ​ണ് ര​തീ​ഷ് എന്ന യുവാവ് കു​ത്തി​ക്കൊ​ന്ന​ത്.

സ്വ​കാ​ര്യ കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ ഐ​ശ്വ​ര്യ​യും മോ​ട്ടോ​ർ വൈ​ൻ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ര​തീ​ഷും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

പ്ര​ണ​യ​വി​വ​രം പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല​റി​ഞ്ഞ​തോ​ടെ ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേതു​ട​ർ​ന്ന് ഐ​ശ്വ​ര്യ ര​തീ​ഷു​മാ​യു​ള്ള പ്ര​ണ​യം അ​വ​സാ​നി​പ്പി​ച്ചു.

എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി 8.30ന് ​യു​വാ​വ് ഐ​ശ്വ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി പ്ര​ണ​യം വീ​ണ്ടും തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഐ​ശ്വ​ര്യ ഇ​തി​നു വി​സ​മ്മ​തി​ച്ചു.

ഇ​തി​ൽ കു​പി​ത​നാ​യ ര​തീ​ഷ് കൈ​യി​ൽ ഒ​ളി​പ്പിച്ചുവച്ച ക​ത്തി​കൊ​ണ്ട് ഐ​ശ്വ​ര്യ​യു​ടെ നെ​ഞ്ചി​ലും വ​യ​റ്റി​ലും കു​ത്തു​ക​യാ​യി​രു​ന്നു. ഐ​ശ്വ​ര്യ​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​വ​ന്ന ശ​ക്തി​വേ​ലി​നെ​യും ഇ​യാ​ൾ കു​ത്തി പ​രി​ക്കേ​ല്പി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും അ​യ​ൽ​ക്കാ​ർ കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഐ​ശ്വ​ര്യ മ​രി​ച്ചു. ഒ​ളി​വി​ൽ​പോ​യ ര​തീ​ഷി​നാ​യി പേ​രൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts

Leave a Comment