വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച ശേ​ഷം പി​ൻ​മാ​റി; ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു യു​വ​തി; ഒ​ളി​വി​ൽ​പ്പോ​യ യു​വാ​വ് പി​ടി​യി​ൽ

മാ​ന്നാ​ർ: യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍‌. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന എ​ണ്ണ​യ്ക്കാ​ട് അ​മ്പാ​ട്ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഹ​രി​കു​മാ​ര്‍ മ​ക​ന്‍ അ​നൂ​പി(29)​നെ​യാ​ണ് ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച​ശേ​ഷം യു​വ​തി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ൽ​നി​ന്നും പി​ന്മാ​റി.

യു​വ​തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് മാ​ന്നാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത​റി​ഞ്ഞ പ്ര​തി മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പേ​ക്ഷി​ച്ച് ഒ​ളി​വി​ല്‍ പോ​യി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ എ​രു​മേ​ലി​യി​ലു​ള്ള ഒ​ളി​ത്താ​വ​ള​ത്തി​ല്‍​നി​ന്നും ക​ണ്ടെ​ത്തി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment