ചൊ​ക്ലി​യി​ലെ ഭ​ർ​തൃ​മ​തി​യു​ടെ മ​ര​ണം; കു​ളി​മു​റി​യി​ൽ നി​ന്നും ര​ക്തം പു​ര​ണ്ട ക​ത്തി ക​ണ്ടെ​ത്തി’; മൃ​ത​ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ലും കൈ​ത്ത​ണ്ട​യി​ലും മു​റി​വു​ക​ൾ

ത​ല​ശേ​രി: ചൊ​ക്ലി പു​ല്ലൂ​ക്ക​ര​യി​ൽ യു​വ​തി​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​തം.

പു​ല്ലൂ​ക്ക​ര കാ​ര​പൊ​യി​ലി​ലെ പു​ത്ത​ല​ത്ത് വീ​ട്ടി​ൽ റ​യി​സി​ന്‍റെ ഭാ​ര്യ പെ​ട്ടി​പ്പാ​ലം ആ​ശാ​രി പു​ളി​ക്ക​ൽ വീ​ട്ടി​ൽ ഷ​ഫ്ന (26) യെ ​കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ചൊ​ക്ലി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ കി​ണ​റി​നോ​ട് ചേ​ർ​ന്നു​ള്ള കു​ളി​മു​റി​യി​ൽ നി​ന്നും ര​ക്തം പു​ര​ണ്ട ക​ത്തി ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ലും കൈ​ത്ത​ണ്ട​യി​ലും മു​റി​വു​ക​ൾ ഉ​ള്ള​താ​യും ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി പ്ര​കാ​രം അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ള്ള മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ക​ബ​റ​ട​ക്കും. ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലേ മ​ര​ണം കാ​ര​ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കു​ളി​മു​റി​യി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത ര​ക്തം പു​ര​ണ്ട ക​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക​യ​ക്കും.ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് ഷ​ഫ്ന​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഭ​ർ​ത്താ​വി​നോ​ടും കു​ടും​ബാം​ഗ​ങ്ങ​ളോ​ടു​മൊ​പ്പം പെ​രി​ങ്ങ​ത്തൂ​ർ എ​ക്സ്പോ ക​ണ്ട് മ​ട​ങ്ങി​യെ​ത്തി​യ ഷ​ഫ്ന​യെ രാ​വി​ലെ ഏ​ഴോ​ടെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്.

അ​ഞ്ച് വ​ർ​ഷം മു​മ്പാ​ണ് റ​യീ​സും ഷ​ഫ്ന​യും വി​വാ​ഹി​ത​രാ​യ​ത്. ദ​മ്പ​തി​ക​ൾ​ക്ക് ഒ​രു മ​ക​ളു​ണ്ട്. നാ​ല് വ​യ​സു​കാ​രി സ​ബാ മ​റി​യ. റ​യീ​സി​ന് വി​ദേ​ശ​ത്ത് ജോ​ലി​യാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ബൂ​ബ​ക്ക​ർ-​ഫാ​ത്തി​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഷ​ഫ്ന.

Related posts

Leave a Comment