വരിഞ്ഞു മുറുക്കിയിട്ടും പിടിവിടാത്ത ധൈര്യം! പെരുമ്പാമ്പിനെ കിണറ്റിലിറങ്ങി രക്ഷിച്ചത് ഫോറസ്റ്റ് വാച്ചര്‍ ഷഗീല്‍; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി

കി​ണ​റ്റി​ൽ വീ​ണ പെ​രു​മ്പാ​മ്പി​നെ ജീ​വ​ൻ പ​ണ​യം വ​ച്ച് സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച് ഫോ​റ​സ്റ്റ് വാ​ച്ച​ർ. തൃ​ശൂ​ർ പേ​രാ​മം​ഗ​ലം സ്വ​ദേ​ശി ഷ​ഗീ​ലാ​ണ് അ​തി​സാ​ഹ​സി​ക​മാ​യ പ്ര​വ​ർ​ത്തി​യി​ലൂ​ടെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ താ​ര​മാ​യി​രി​ക്കു​ന്ന​ത്.

കി​ണ​റ്റി​ൽ വീ​ണ പാ​മ്പി​നെ ക​ര​യ്ക്കെ​ത്തി​ക്കു​വാ​ൻ ക​യ​റി​ൽ തൂ​ങ്ങി​യി​റ​ങ്ങി​യ ഇ​യാ​ളു​ടെ ശ​രീ​ര​ത്ത് പാ​മ്പ് വ​രി​ഞ്ഞ് മു​റു​കി. എ​ന്നാ​ൽ മ​നോ​ധൈ​ര്യം ന​ഷ്ട​പ്പെ​ടാ​തെ ഇ​യാ​ൾ പാ​മ്പു​മാ​യി മു​ക​ളി​ലെ​ത്തി. എ​ന്നാ​ൽ ക​ര​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും പി​ടി​വി​ട്ട് ഇ​യാ​ൾ പാ​മ്പു​മാ​യി വീ​ണ്ടും വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ അ​പ്പോ​ഴും പാ​മ്പി​ന്‍റെ മേ​ലു​ള്ള പി​ടി ഇ​യാ​ൾ വി​ട്ടി​രു​ന്നി​ല്ല. പി​ന്നീ​ടു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​യാ​ൾ ക​ര​യി​ൽ ക​യ​റി​യ​ത്. ഏ​റെ സാ​ഹ​സി​ക​ത​യും ആ​കാം​ക്ഷ​യും നി​റ​ഞ്ഞ ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. പാ​മ്പി​നെ പീ​ച്ചി വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു.

Related posts