വി​ല​ക്ക് നീ​ങ്ങു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു; മുടങ്ങിപ്പോയ മൂന്ന് സിനിമകളും പൂർത്തിയാക്കാൻ താൻ തയാറാണെന്ന് ഷെ​യ്ൻ നി​ഗം

കൊ​ച്ചി: ത​ർ​ക്ക​ങ്ങ​ളു​ടെ പേ​രി​ൽ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ത​നി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ങ്ങു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ന​ട​ൻ ഷെ​യ്ൻ നി​ഗം. വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ ഇക്കാര്യം വ്യക്തമാക്കിയത്.

നി​ർ​മാ​താ​ക്ക​ൾ​ക്ക് വി​ഷ​മ​മു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ താ​ൻ പ്ര​തി​ക​രി​ച്ച​തി​ന് ന​ട​ത്തി​യ ഖേ​ദ​പ്ര​ക​ട​നം സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗ​ത്തി​ൽ ത​നി​ക്കും കൂ​ടി അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ ഇ​ട​പെ​ടു​മെ​ന്ന് കു​രു​തു​ന്നു​വെ​ന്നും ഷെ​യ്ൻ പ്ര​തി​ക​രി​ച്ചു.

മുടങ്ങിപ്പോയ മൂന്ന് സിനിമകളും പൂർത്തിയാക്കാൻ താൻ തയാറാണ്. “ഉല്ലാസം’ എന്ന സിനിമയുടെ ഡബിംഗ് ജോലികളും തീർക്കാനും ഷൂട്ടിംഗ് മുടങ്ങിയ വെയിൽ, കുർബാനി എന്നീ ചിത്രങ്ങളും പൂർത്തിയാക്കാൻ താൻ തയാറാണെന്നും താരം കൂട്ടിച്ചേർത്തു.

ച​ല​ച്ചി​ത്ര​മേ​ള​യ്ക്കി​ടെ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​തി​നി​ടെ​യാ​ണ് ഷെ​യ്ൻ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രേ മോ​ശം പ​രാ​മ​ർ​ശ​നം ന​ട​ത്തി​യ​ത്. സി​നി​മ മു​ട​ങ്ങി​യ നി​ർ​മാ​താ​ക്ക​ളു​ടെ മ​നോ​വി​ഷ​മം കാ​ണു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് നി​ർ​മാ​താ​ക്ക​ൾ​ക്ക് മ​നോ​വി​ഷ​മ​മാ​ണോ മ​നോ​രോ​ഗ​മാ​ണോ എ​ന്നാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ മ​റു​ചോ​ദ്യം.

ഇ​തോ​ടെ ഇ​നി ഷെ​യ്നു​മാ​യി ച​ർ​ച്ച​യി​ല്ലെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. വി​ഷ​യം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ട്ട ഫെ​ഫ്ക​യും അ​മ്മ​യും ച​ർ​ച്ച​ക​ളി​ൽ നി​ന്നും പിന്മാ​റു​ക​യും ചെ​യ്തു.

പ്ര​തി​ക​ര​ണ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ഷെ​യ്ൻ പി​ന്നീ​ട് ന​വ​മാ​ധ്യ​മ​ത്തി​ലൂ​ടെ മാ​പ്പ് പ​റ​ഞ്ഞു. ത​ന്‍റെ പ്ര​തി​ക​ര​ണം ആ​രെ​യും വി​ഷ​മി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​യി​രു​ന്നി​ല്ലെ​ന്നും ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും താ​രം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts