തികഞ്ഞ മദ്യപാനിയും, സംശയരോഗവും! നേപ്പാള്‍ സ്വദേശിയായ യുവതിയെ പരിചയപ്പെടുന്നത് ഫേസ്ബുക്കിലൂടെ; പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഷൈജു ചില്ലറക്കാരനല്ല

അ​ങ്ക​മാ​ലി: പി​ഞ്ചു​കു​ഞ്ഞി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പി​താ​വ് ഷൈ​ജു തോ​മ​സി (40) നെ​തി​രേ ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​മാ​യി പോ​ലീ​സ്.

കു​ഞ്ഞി​നോ​ടു​ള്ള ദേ​ഷ്യ​വും പി​തൃ​ത്വ​ത്തി​ലു​ള്ള സം​ശ​യ​വും മൂ​ലം കു​ഞ്ഞി​നെ​യും ത​ന്നെ​യും തു​ട​ർ​ച്ച​യാ​യി മ​ർ​ദി​ച്ചി​രു​ന്ന​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി​യെ അ​മ്മ അ​റി​യി​ച്ചി​ട്ടു​ണ്ട്.

തി​ക​ഞ്ഞ മ​ദ്യ​പാ​നി​യാ​യ ഷൈ​ജു സം​ശ​യ​രോ​ഗം മൂ​ലം ഭാ​ര്യ​യെ മ​ർ​ദി​ക്കു​മാ​യി​രു​ന്നെ​ന്നും ത​ട​യാ​ൻ ശ്ര​മി​ച്ച മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും ആ​ക്ര​മി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്നു​മു​ള്ള വേ​റെ മൊ​ഴി​ക​ളും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​ത്യേ​കി​ച്ചു ജോ​ലി​യൊ​ന്നു​മി​ല്ലാ​ത്ത ഷൈ​ജു ഫേ​സ്ബു​ക്കി​ലൂ​ടെ അ​ധ്യാ​പ​ക​നെ​ന്ന വ്യാ​ജേ​ന പ​രി​ച​യ​പ്പെ​ട്ടാ​ണ് നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്.

ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ പി​ന്നീ​ട് അ​ങ്ക​മാ​ലി​യി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ശ​യ​രോ​ഗം മൂ​ലം അ​യ​ൽ​പ​ക്ക​ക്കാ​രോ​ട് പോ​ലും ഇ​ട​പെ​ടു​ന്ന​തി​ൽ​നി​ന്നു ത​ന്നെ വി​ല​ക്കി​യി​രു​ന്നെ​ന്നു യു​വ​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തെ​ളി​വെ​ടു​പ്പി​നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നു​മാ​യി ഷൈ​ജു​വി​നെ അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

കു​ഞ്ഞ് സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക്

കോ​ല​ഞ്ചേ​രി: അ​ച്ഛ​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​യി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി.

ത​ല​യി​ലേ​റ്റ ക്ഷ​ത​ത്തി​നു ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​യി ര​ണ്ടു​ദി​വ​സം പി​ന്നി​ടു​മ്പോ​ൾ കു​ഞ്ഞ് സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണു​ള്ള​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മു​ല​പ്പാ​ൽ കു​ടി​ക്കു​ന്ന കു​ഞ്ഞി​ന്‍റെ ദ​ഹ​ന​പ്ര​ക്രി​യ​യും ശ​രീ​രോ​ഷ്മാ​വും നാ​ഡി​മി​ടി​പ്പു​ക​ളും സാ​ധാ​ര​ണ​നി​ല​യി​ലാ​ണ്.

അ​ച്ഛ​ൻ ത​ല​യ്ക്കി​ടി​ക്കു​ക​യും ക​ട്ടി​ലി​ലേ​ക്ക് എ​ടു​ത്തെ​റി​യു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു ത​ല​ച്ചോ​റി​ലു​ണ്ടാ​യ ര​ക്ത​സ്രാ​വം ഒ​ഴി​വാ​ക്കാ​ൻ 54 ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നു തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

48 മ​ണി​ക്കൂ​റി​നു​ശേ​ഷം കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ലു​ണ്ടാ​യ പു​രോ​ഗ​തി പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ സം​ഘം കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ 18നു ​പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​ങ്ക​മാ​ലി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ കു​ഞ്ഞ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പി​താ​വ് ക​ണ്ണൂ​ർ സ്വ​ദേ​ശി ഷൈ​ജു തോ​മ​സ് റി​മാ​ൻ​ഡി​ലാ​ണ്.

Related posts

Leave a Comment