മറ്റാരുടെയോ പ്രേരണയാല്‍..! 30 ലക്ഷം രൂപ പ്രതിഫലമായി വാങ്ങി ചിത്രം പൂര്‍ത്തിയാക്കാതെ വഞ്ചിച്ചു; നടന്‍ ഷെയ്ന്‍ നിഗത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി ജോബി ജോര്‍ജ്

കൊ​ച്ചി: ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി നി​ർ​മാ​താ​വ് ജോ​ബി ജോ​ർ​ജ് രം​ഗ​ത്ത്. വെ​യി​ൽ എ​ന്ന ത​ന്‍റെ സി​നി​മ​യ്ക്ക് പ്ര​തി​ഫ​ല​മാ​യി 30 ല​ക്ഷം രൂ​പ വാ​ങ്ങി​യ ഷെ​യ്ൻ ചി​ത്രം പൂ​ർ​ത്തി​യാ​ക്കാ​തെ ത​ന്നെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് നി​ർ​മാ​താ​വി​ന്‍റെ ആ​രോ​പ​ണം. കൊ​ച്ചി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

30 ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം എ​ന്ന നി​ശ്ച​യി​ച്ചാ​ണ് സി​നി​മ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ സി​നി​മ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഷെ​യ്ൻ 10 ല​ക്ഷം കൂ​ടി അ​ധി​കം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​വ​രെ 4.75 കോ​ടി രൂ​പ താ​ൻ ചി​ത്ര​ത്തി​നാ​യി മു​ട​ക്കി ക​ഴി​ഞ്ഞു. 10 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്. ഇ​തി​നി​ടെ​യാ​ണ് ഷെ​യ്ൻ മ​റ്റാ​രു​ടെ​യോ പ്രേ​ര​ണ​യാ​ൽ ത​ന്നെ വ​ഞ്ചി​ച്ച​തെ​ന്നും സി​നി​മ​യു​മാ​യി സ​ഹ​ക​രി​ക്കാ​തെ ഒ​ഴി​ഞ്ഞു​മാ​റു​ന്ന​തെ​ന്നും നി​ർ​മാ​താ​വ് പ​റ​ഞ്ഞു.

വെ​യി​ൽ എ​ന്ന ചി​ത്ര​ത്തി​ൽ ഷെ​യ്ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രം മു​ടി നീ​ട്ടി​യാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സി​നി​മ തീ​രാ​തെ മു​ടി മു​റി​ക്ക​രു​തെ​ന്ന് ക​രാ​റു​ണ്ടാ​യി​രു​ന്നു. ഇ​തെ​ല്ലാം അ​വ​ഗ​ണി​ച്ചാ​ണ് പു​തി​യ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് ന​ട​ൻ പോ​യ​ത്. ആ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ചെ​ങ്കി​ലും അ​നു​കൂ​ല പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ലെ​ന്നും ത​നി​ക്കു​ണ്ടാ​യ ന​ഷ്ട​ത്തി​ന് ആ​രും പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്നും നി​ർ​മാ​താ​വ് ചോ​ദി​ച്ചു.

സി​നി​മ പൂ​ർ​ത്തി​യാ​ക്കാ​തെ ഷെ​യ്ൻ പോ​യ​തി​നെ​തി​രേ നേ​ര​ത്തെ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്നും ഷെ​യ്നോ​ട് വ്യ​ക്തി​പ​ര​മാ​യ വി​രോ​ധ​മൊ​ന്നും ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഷെ​യ്ൻ പു​റ​ത്തു​വി​ട്ട ഓ​ഡി​യോ ക്ലി​പ്പി​ൽ താ​ൻ മോ​ശ​മാ​യി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. പെ​ട്ട​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് താ​ൻ ദേ​ഷ്യ​ത്തി​ൽ സം​സാ​രി​ച്ച​ത്. താ​നൊ​രു മ​നു​ഷ്യ​നാ​ണെ​ന്നും കു​ടും​ബ​മു​ണ്ടെ​ന്നും വി​കാ​രാ​ധീ​ന​നാ​യി ജോ​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഒ​ക്ടോ​ബ​ർ 16ന് ​നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ഷൂ​ട്ടിം​ഗ് വൈ​കു​ന്ന​തി​നാ​ൽ ന​വം​ബ​ർ 16-ലേ​ക്ക് മാ​റ്റി. ഇ​ങ്ങ​നെ മു​ന്നോ​ട്ടു​പോ​യാ​ൽ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലേ​ക്ക് താ​ൻ വീ​ണു​പോ​കും. ഷെ​യ്ൻ വ​ന്നാ​ൽ 10 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് കൊ​ണ്ട് ചി​ത്രം പൂ​ർ​ത്തി​യാ​ക്കാ​നാ​കും. എ​ല്ലാ​വ​രും സ​ഹ​ക​രി​ച്ച് സി​നി​മ തീ​ർ​ത്തു​ത​ര​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​പേ​ക്ഷ​യെ​ന്നും ജോ​ബി പ്ര​തി​ക​രി​ച്ചു.

Related posts