ഷാ​ജോ​ൺ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നോ? ഇ​ല​ക്ഷ​ൻ സ​മ​യ​ങ്ങ​ളി​ൽ ക​ണ്ടു​വ​രു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ ആ​രും വി​ശ്വ​സി​ക്ക​രു​ത്; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഷാ​ജോ​ൺ

കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​താ​യു​ള്ള പ്ര​ച​ര​ണം തെ​റ്റാ​ണെ​ന്ന് ന​ട​ൻ ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ. താ​ൻ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നി​ട്ടി​ല്ലെ​ന്നും ഇ​ത്ത​രം വ്യാ​ജ​വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും ഷാ​ജോ​ൺ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

‘ഞാ​ൻ ഒ​രു പാ​ർ​ട്ടി​യി​ലും ചേ​ർ​ന്നി​ട്ടി​ല്ല ! ഇ​ല​ക്ഷ​ൻ സ​മ​യ​ങ്ങ​ളി​ൽ ക​ണ്ടു​വ​രു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ ആ​രും വി​ശ്വ​സി​ക്ക​രു​ത്‘ എ​ന്നാ​ണ് ഷാ​ജോ​ൺ കു​റി​ച്ച​ത്.

ഷാ​ജോ​ണും കു​ടും​ബ​വും കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു​വെ​ന്ന് ഫേ​സ്ബു​ക്കി​ൽ വ​ന്ന പോ​സ്റ്റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് പ​ങ്കു​വ​ച്ചാ​ണ് താ​രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

സി​നി​മാ താ​ര​ങ്ങ​ളാ​യ കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ, എം ​മു​കേ​ഷ്, ധ​ർ​മ്മ​ജ​ൻ, സു​രേ​ഷ് ഗോ​പി,കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

Related posts

Leave a Comment