വിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ട അധ്യാപകന്‍! ജോ​ളി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു​വി​ന്‍റെ മൊ​ഴി പു​റ​ത്ത് വ​ന്ന​പ്പോ​ൾ ആ​ശ​ങ്ക​യ​യു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍; കാരണം…

മു​ക്കം: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ൽ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ജോ​ളി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു​വി​ന്‍റെ മൊ​ഴി പു​റ​ത്ത് വ​ന്ന​പ്പോ​ൾ ആ​കാം​ക്ഷ​യും ആ​ശ​ങ്ക​യു​മാ​യി ആ​ന​യം​കു​ന്ന് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും.

ആ​ന​യാം​കു​ന്ന് ഹൈ​സ്കൂ​ളി​ൽ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യി​രു​ന്നു ഷാ​ജു. അ​ധ്യാ​പ​ക​നെ​ന്ന നി​ല​യി​ൽ ഏ​റെ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്ന ഷാ​ജു ഇ​ത്ത​ര​മൊ​രു കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​യ​ത് അ​വി​ശ്വ​സ​നീ​യ​മാ​ണെ​ന്ന് ഷാ​ജു പ​ഠി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

ക്ലാ​സ് മു​റി​ക​ളി​ൽ ആ​രും പ​രി​ഭ​വം പ​റ​യാ​ത്ത അ​ധ്യാ​പ​ക​നാ​യി​രു​ന്നു. തെ​റ്റു​ക​ൾ കാ​ണു​മ്പോ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നെ വി​ളി​ച്ചു വ​രു​ത്തി ശി​ക്ഷ വാ​ങ്ങി കൊ​ടു​ക്കാ​റാ​യി​രു​ന്നു പ​തി​വ്. ആ​രോ​ടും കൂ​ടു​ത​ൽ സം​സാ​രി​ക്കാ​ൻ നി​ൽ​ക്കാ​റി​ല്ല. എ​ന്തെ​ങ്കി​ലും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചാ​ൽ അ​തി​നു​ള്ള മ​റു​പ​ടി മാ​ത്രം ന​ൽ​കു​ക മാ​ത്രം ചെ​യ്യും. ത​ന്നെ​യും വ​ധി​ക്കു​മെ​ന്ന ഭ​യം കൊ​ണ്ടാ​യി​രു​ന്നു ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന വി​വ​രം മ​റ​ച്ചു വെ​ച്ച​തെ​ന്നാ​ണ് ഷാ​ജു മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത​ന്നാ​ണ് പ​റ​യു​ന്ന​ത് .

ര​ണ്ടാം ഭാ​ര്യ​യും കേ​സി​ലെ മു​ഖ്യ പ്ര​തി​യു​മാ​യ ജോ​ളി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ വ​ലി​യ സ്വാ​ധീ​ന​മു​ള്ള​വ​രാ​യി​രു​ന്നു​വെ​ന്നും ഷാ​ജു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ചോ​ദ്യം ചെ​യ്യ​ലി​ൽ നി​ർ​ണ്ണാ​യ​ക വി​വ​ര​ങ്ങ​ൾ ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Related posts