പട്ടം കേന്ദ്രീയ വിദ്യാലയത്തിലും കണ്ണൂര്‍ ചിന്മയയിലും നിന്നു പഠിച്ചിറങ്ങി; ഇപ്പോള്‍ എത്തിനില്‍ക്കുന്നത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍; ഡോവലിന്റെ വിശ്വസ്തന്റെ മകള്‍ ഷമീക രവിയുടെ ആരുമറിയാത്ത മലയാളി ബന്ധം ഇങ്ങനെ…

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിയില്‍ പാര്‍ട്ട് ടൈം അംഗമായി ബ്രുക്കിംഗ്‌സ് ഇന്ത്യയിലെ സീനിയര്‍ ഫെലോ ആയ ഷമീക രവി അടുത്തിടെയാണ് നിയമിതയായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ അതീവ വിശ്വസ്തനായ ഐപിഎസുകാരന്‍ ആര്‍എന്‍ രവിയുടെ മകളാണ് ഷമീക രവി. ബിബേക് ദെബ്രോയ് ചെയര്‍മാനായ സാമ്പത്തിക ഉപദേശക സമിതിയിലെ ആറാമത്തെ അംഗമാണ് ഷമീക രവീ. രത്തന്‍ വറ്റല്‍, സുര്‍ജിത് ഭല്ല, രതിന്‍ റേഖായ്, അഷിമ ഗോയല്‍, എന്നിവരാണ് ഷമീകയെ കൂടാതെ സമിതിയിലെ മറ്റംഗങ്ങള്‍. ഈ ഉന്നത സമിയില്‍ എത്തിയ ഷമീകയ്ക്ക് ആരും അറിയാത്ത മലയാളി ബന്ധമുണ്ട്.

ഷമീകയ്ക്ക് കേരളവുമായി ഒരു ബന്ധം ഉണ്ട് എന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത. ഷമീകയുടെ സ്‌കൂള്‍ വിദ്യാഭ്യാസം കേരളത്തിലായിരുന്നു. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലും, കണ്ണുര്‍ ചിന്മയ വിദ്യാലയത്തിലും പഠിച്ചിറങ്ങിയ ഷമീക ഡല്‍ഹി ലേഡി ശ്രീറാം കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും, ഡല്‍ഹി സ്‌കുള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് എംഎയും നേടിയശേഷം ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടി. കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ രവി തീവ്രവാദ വിരുദ്ധ പദ്ധതിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.കണ്ണൂര്‍ എസ്പി ആയിരുന്ന സമയത്താണ് ഷമീക ചിന്മയയില്‍ പഠിച്ചത്. പിന്നീട് അച്ഛന് മാറ്റം കിട്ടിയതിനെ തുടര്‍ന്ന് ആലപ്പുഴയിലേയ്ക്കും, തിരുവനന്തപുരത്തേക്കും ഷമീകയ്ക്കു പോകേണ്ടി വന്നു. അതിനുശേഷമാണ് ഡല്‍ഹിയിലേയ്ക്ക് പോകുന്നത്.

അമേരിക്കയില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ബ്രൂക്കിംഗ് ഇന്‍സ്റ്റിറ്റിയൂഷനിലെ ഇന്ത്യ സെന്റര്‍ സീനിയര്‍ ഫെലോയാണ് ഷമീക. അതോടൊപ്പം ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയാണ്. ദി ഗാര്‍ഡിയന്‍, ദി ഫിനാന്‍ഷ്യല്‍ ടൈംസ് എന്നിവയില്‍ ഷമീക തുടര്‍ച്ചയായി ലേഖനങ്ങള്‍ എഴുതുന്നുമുണ്ട്്.

 

Related posts