വല്യ സിനിമാ നടനല്ലേ ഇതൊക്കെ നിര്‍ത്താന്‍ മുന്‍കൈ എടുത്തു കൂടെ ! പരിസ്ഥിതി ദിനത്തില്‍ പങ്കുവെച്ച പോസ്റ്റിന് കമന്റിട്ടയാള്‍ക്ക് ഷമ്മി തിലകന്‍ നല്‍കിയ മറുപടി ഇങ്ങനെ…

പരിസ്ഥിതി ദിനത്തില്‍ നടന്‍ ഷമ്മി തിലകന്‍ പങ്കുവെച്ച പോസ്റ്റിന് ഒരാള്‍ ഇട്ട കമന്റും അതിന് ഷമ്മി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മല തുരക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഉരുള്‍പ്പൊട്ടല്‍ പോലുള്ള പ്രകൃതി പ്രശ്നങ്ങളെ കുറിച്ച് ആയിരുന്നു നടന്റെ പോസ്റ്റ്.

അതിന് ഒരാള്‍ ഇട്ട കമന്റ് ഇങ്ങനെയായിരുന്നു…’പരിസ്ഥിതി ദിനത്തില്‍ മാത്രം പൊങ്ങി വരുന്ന പരിസ്ഥിതി സ്നേഹം. ഫീലിങ്ങ് പുച്ഛം. വലിയ സില്‍മാ നടനല്ലേ ഇതൊക്കെ നിര്‍ത്താന്‍ മുന്‍കൈ എടുത്ത് കൂടെ’ എന്നാണ് വിമര്‍ശകന്റെ കമന്റ്. ഷമ്മി തിലകന്‍ കൊടുത്ത മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

‘ഹാ! പാപമോമല്‍ മലരേ ബത നിന്റെ മേലും ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍’ എന്നായിരുന്നു ഷമ്മിയുടെ മറുപടി.

ഷമ്മി തിലകന്റെ പോസ്റ്റ് ഇങ്ങനെ…

ഒരു പതിറ്റാണ്ട് മുമ്പ് വരെ ഇതൊരു മല ആയിരുന്നു. തുരന്ന് എടുത്തപ്പോള്‍ നഷ്ടമായത് പച്ചപ്പിന്റെ സൗന്ദര്യം മാത്രമല്ല..; നാടിന്റെ ജലസമ്പത്ത് കൂടിയാണ്..! ഇതിങ്ങനെ പൊട്ടിച്ചു വിറ്റ് ഒണ്ടാക്കുന്ന പണം വെട്ടി വിഴുങ്ങിയാല്‍ വിശപ്പും ദാഹവും മാറില്ലെന്ന് നാം എന്നു മനസ്സിലാക്കുന്നുവോ..; അന്നുമുതലേ നമ്മള്‍ പ്രകൃതിയെ സ്നേഹിച്ചു തുടങ്ങൂ. അതുവരെ, എല്ലാ പരിസ്ഥിതി ദിനങ്ങളിലും നമുക്ക് പ്രകൃതിക്ക് ആദരാഞ്ജലി അര്‍പ്പിക്കാം..!

Related posts

Leave a Comment