ജോ​ക്കോ​വി​ച്ചി​നെ വീ​ഴ്ത്തി; ഹാ​ച്ച​നോ​വി​ന് കന്നി പാ​രീ​സ് മാ​സ്റ്റേ​ഴ്സ് കി​രീ​ടം

പാ​രീ​സ്: ലോ​ക ര​ണ്ടാം ന​മ്പ​ർ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന് പാ​രീ​സ് മാ​സ്റ്റേ​ഴ്സ് ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ അ​ടി​പ​ത​റി. ജോ​ക്കോ​വി​ച്ചി​നെ 7-5, 6-4നു ​കീ​ഴ​ട​ക്കി റ​ഷ്യ​യു​ടെ ക​രെ​ണ്‍ ഹാ​ച്ച​നോ​വ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു. ഹാ​ച്ച​നോ​വി​ന്‍റെ ക​ന്നി എ​ടി​പി 1000 കി​രീ​ട​മാ​ണി​ത്.

33-ാം മാ​സ്റ്റേ​ഴ്സ് കി​രീ​ടം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ജോ​ക്കോ​വി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ഹാ​ച്ച​നോ​വ് ത​ക​ർ​ത്ത​ത്. സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത റ​ഷ്യ​ൻ താ​രം വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​ത്തോ​ടെ​യാ​ണ് പോ​രാ​ടി​യ​ത്. ഒ​ന്ന​ര മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഹാ​ച്ച​നോ​വ് വി​ജ​യം സ്വ​ന്ത​മാ​ക്കി.

കി​രീ​ടം നേ​ടി​യി​രു​ന്നെ​ങ്കി​ൽ ലോ​ക റാ​ങ്കിം​ഗി​ൽ ന​ദാ​ലി​നെ പി​ന്ത​ള്ളി ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്താ​ൻ ജോ​ക്കോ​വി​ച്ചി​ന് സാ​ധി​ക്കു​മാ​യി​രു​ന്നു.

Related posts