ഷെമീമ എവിടെ ? ഒരു മാസമായി യുവതിയെ കാണാനില്ല, ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ്

തൃ​ശൂ​ർ: കാണാതായിട്ട് ഒ​രു മാ​സ​മാ​യ യു​വ​തി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്നു ബ​ന്ധു​ക്ക​ൾ. ചെ​റു​തു​രു​ത്തി ആ​റ്റൂ​ർ പാ​റ​പ്പു​റം സ്വ​ദേ​ശി​നി​യും ഇ​രു​പ​ത്ത​ഞ്ചു​കാ​രി​യു​മാ​യ ഷെ​മീ​മ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്നാ​ണു സം​ശ​യം.

വി​വാ​ഹി​ത​യും ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ മ​ക​ളെ കാ​ണാ​നി​ല്ലെ​ന്നു പി​താ​വ് അ​ലി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെയും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പോ​ലീ​സ് ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​ത്തി​ലു​മു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും സ​ന്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ഒ​രു സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ഷെ​മീ​മ. ഒ​ന്നാം തീ​യ​തി പു​ല​ർ​ച്ചെ വീ​ടി​ന്‍റെ വാ​തി​ൽ പു​റ​ത്തു​നി​ന്നു പൂ​ട്ടി​യാ​ണ് യു​വ​തി സ്ഥ​ലം​വി​ട്ട​തെ​ന്നു പി​താ​വ് അ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Related posts