ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ പ്ര​തി​യാ​യ കൊ​ക്കെ​യ്ന്‍ കേ​സ്; സാ​ക്ഷി വി​സ്താ​രം തു​ട​ങ്ങി

കൊ​ച്ചി: നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ പ്ര​തി​യാ​യ ക​ട​വ​ന്ത്ര കൊ​ക്കെ​യ്ന്‍ കേ​സി​ല്‍ വി​സ്താ​രം തു​ട​ങ്ങി. കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡി​വൈ​എ​സ്പി ഫ്രാ​ന്‍​സി​സ് ഷെ​ല്‍​ബി​യു​ടെ വി​സ്താ​ര​മാ​ണ് ആ​രം​ഭി​ച്ച​ത്.

ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ, ആ​ഫ്രി​ക്ക സ്വ​ദേ​ശി ഒ​ക്കാ​വ കോ​ളി​ന്‍​സ്, ചെ​ന്നൈ​യി​ലെ താ​മ​സ​ക്കാ​രാ​യ പൃ​ഥ്വി​രാ​ജ്, ജ​സ്ബീ​ര്‍ സിം​ഗ്,കോ​ഴി​ക്കോ​ട് സ്വ​ദേ​ശി രേ​ഷ്മ രം​ഗ​സ്വാ​മി​സ ബം​ഗ​ളൂ​രു മ​ല​യാ​ളി​യാ​യ ബ്ലെ​സി സി​ല്‍​വ​സ്റ്റ​ര്‍, കോ​ട്ട​യം സ്വ​ദേ​ശി സ്‌​നേ​ഹ ബാ​ബു, കൊ​ല്ലം സ്വ​ദേ​ശി ടി​ന്‍​സി ബാ​ബു എ​ന്നി​വ​രാ​ണ് വി​ചാ​ര​ണ നേ​രി​ടു​ന്ന പ്ര​തി​ക​ള്‍.

അ​ഡീ. സെ​ഷ​ന്‍​സ് ജ​ഡ്ജി കെ.​സ​നി​ല്‍​കു​മാ​റാ​ണ് പ്ര​തി​ക​ളെ വി​സ്ത​രി​ക്കു​ന്ന​ത്. 41 സാ​ക്ഷി​ക​ളി​ല്‍ 20 പേ​രു​ടെ വി​സ്താ​രം പൂ​ര്‍​ത്തി​യാ​യി.

2015 ജ​നു​വ​രി 30 ന് ​കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ ഫ്‌​ളാ​റ്റി​ല്‍ നി​ന്നു​മാ​ണ് കൊ​ക്കെ​യ്‌​നു​മാ​യി ഷൈ​നെ​യും കൂ​ട്ട​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍ നി​ന്നും 10 ഗ്രാം ​കൊ​ക്കെ​യ്ന്‍ ക​ണ്ടെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment