ന​ട​നാ​കാ​ൻ അ​സിസ്റ്റന്‍റ് ഡ​യ​റ​ക്ട​റാ​യി: ​കമ​ല്‍ സാ​റി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ആ​യാ​ല്‍ ദി​ലീ​പി​നെ പോ​ലെ ന​ട​നാ​കാ​മെ​ന്ന് തോ​ന്നി; ഷൈൻ ടോം

സം​വി​ധാ​യ​ക​നാ​വാ​ന്‍ വേ​ണ്ടി​യാ​ണ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​വു​ന്ന​തെന്ന് ഷൈൻ ടോം ചാക്കോ. പ​ക്ഷേ എ​ന്‍റെ​യു​ള്ളി​ല്‍ ന​ട​നാ​വ​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് ഉണ്ടായിരുന്നത്. ക​മ​ല്‍ സാ​റി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ആ​യാ​ല്‍ ദി​ലീ​പി​നെ പോ​ലെ ന​ട​നാ​കാ​മെ​ന്ന് തോ​ന്നി, അ​ദ്ദേ​ഹ​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ലേ​ക്ക് പോ​യി.

സാ​റി​നോ​ട് ചാ​ക്കോ ചേ​ട്ട​ന്‍റെ​യും മ​രി​യ ചേ​ച്ചി​യു​ടെ​യും മ​ക​നാ​ണെ​ന്നും പൊ​ന്നാ​നി​യി​ലു​ള്ള ഷൈ​ന്‍ ആ​ണെ​ന്നും പ​രി​ച​യ​പ്പെ​ടു​ത്തി. അ​ദ്ദേ​ഹം അ​ടു​ത്ത സി​നി​മ​യി​ല്‍ നോ​ക്കാ​മെ​ന്നും പോ​യി പ​രീ​ക്ഷ എ​ഴു​താ​നും പ​റ​ഞ്ഞു.

അ​ങ്ങ​നെ പ്ല​സ്ടു​വി​ലെ പ​രീ​ക്ഷ എ​ഴു​തി​യ​തി​ന് ശേ​ഷം ന​മ്മ​ള്‍ എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ലേ​ക്ക് വ​ന്നു. വീ​ണ്ടും എ​ന്നെ ക​ണ്ട​തോ​ടെ ഇ​വി​ടെ എ​ന്തി​നാ​ണ് വ​ന്ന​തെ​ന്ന് ചോ​ദി​ച്ചു. അ​സി​സ്റ്റ​ന്‍റ്ഡ​യ​റ​ക്ട​റാ​യി വ​ന്നോ​ളാ​ന്‍ പ​റ​ഞ്ഞി​രു​ന്നെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ആ​ള് കൂ​ടു​ത​ലാ​ണെ​ന്നും വേ​റൊ​രാ​ള്‍ വ​ന്നി​ട്ടു​ണ്ടെ​ന്നും ക​മ​ല്‍ സാ​ര്‍ പ​റ​ഞ്ഞു. എ​നി​ക്ക് വേ​ണ്ടി വേ​റെ ചി​ല​വൊ​ന്നും നോ​ക്കേ​ണ്ട​തി​ല്ലെ​ന്നും ഒ​രു കു​ഴ​പ്പ​വും ഉ​ണ്ടാ​ക്കാ​തെ ഇ​വി​ടെ നി​ന്നോ​ളാ​മെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞ് അ​വി​ടെ കൂ​ടി എന്ന് ഷൈ​ന്‍ ടോം ​ചാ​ക്കോ പറഞ്ഞു.

Related posts

Leave a Comment