സമുദ്രാതിര്‍ത്തി ലംഘിച്ചു! അഞ്ചുമാസമായി ഇന്തോനേഷ്യയില്‍ കുടുങ്ങിയ കപ്പലില്‍ നാലു മലയാളികളടക്കം 23 ജീവനക്കാര്‍ ദുരിതത്തില്‍

കാ​​​സ​​​ര്‍​ഗോ​​​ഡ്: സ​​​മു​​​ദ്രാ​​​തി​​​ര്‍​ത്തി ലം​​​ഘി​​​ച്ച​​​തി​​​ന് ഇ​​​ന്തോ​​​നേ​​​ഷ്യ​​​ന്‍ നാ​​​വി​​​ക​​​സേ​​​ന പി​​​ടി​​​ച്ചു​​​വ​​​ച്ച ക​​​പ്പ​​​ല്‍ അ​​​ഞ്ചു​​​മാ​​​സ​​​മാ​​​യി കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ കു​​​രു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്നു. നാ​​​ലു മ​​​ല​​​യാ​​​ളി​​​ക​​​ള​​​ട​​​ക്കം 23 ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ് ക​​​പ്പ​​​ലി​​​ലു​​​ള്ള​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം. മ​​​ല​​​യാ​​​ളി​​​ക​​​ളി​​​ൽ മൂ​​​ന്നു​​​പേ​​​രും കാ​​​സ​​​ർ​​​ഗോ​​​ട്ടു​​​കാ​​​രാ​​​ണ്.

കാ​​​സ​​​ര്‍​ഗോ​​​ഡ് സ്വ​​​ദേ​​​ശി അ​​​നു​​​തേ​​​ജ്, ഉ​​​പ്പ​​​ള പാ​​​റ​​​ക്ക​​​ട്ട​​​യി​​​ലെ പി.​​​കെ.​ മൂ​​​സ​​​ക്കു​​​ഞ്ഞ്, കു​​​മ്പ​​​ള ആ​​​രി​​​ക്കാ​​​ടി​​​യി​​​ലെ ക​​​ല​​​ന്ത​​​ര്‍, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ല്‍​നി​​​ന്നു​​​ള്ള വി​​​പി​​​ന്‍​രാ​​​ജ് എ​​​ന്നി​​​വ​​​രാ​​​ണ് ക​​​പ്പ​​​ലി​​​ലു​​​ള്ള​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള മ​​​ല​​​യാ​​​ളി​​​ക​​​ള്‍. മും​​​ബൈ​​​യി​​​ല്‍​നി​​​ന്ന് രാ​​​സ​​​പ​​​ദാ​​​ര്‍​ത്ഥ​​​ങ്ങ​​​ളു​​​മാ​​​യി സിം​​​ഗ​​​പ്പൂ​​​രി​​​ലേ​​​ക്ക് പോ​​​യ എ​​​സ്ജി പെ​​​ഗാ​​​സ​​​സ് എ​​​ന്ന ക​​​പ്പ​​​ല്‍ മാ​​​ര്‍​ച്ചി​​​ലാ​​​ണ് ഇ​​​ന്തോ​​​നേ​​​ഷ്യ​​​ന്‍ തീ​​​ര​​​ത്ത് കു​​​ടു​​​ങ്ങി​​​യ​​​ത്. മ​​​ലാ​​​ക്കാ ക​​​ട​​​ലി​​​ടു​​​ക്കി​​​ല്‍ വ​​​ച്ചാ​​​ണ് ക​​​പ്പ​​​ലി​​​ന് ദി​​​ശ​​​തെ​​​റ്റി​​​യ​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം. ഹോ​​​ങ്കോം​​​ഗി​​​ലെ ആം​​​ഗ്ലോ ഈ​​​സ്റ്റേ​​​ണ്‍ ഷി​​​പ്പിം​​​ഗ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് എ​​​ന്ന ക​​​മ്പ​​​നി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​താ​​​ണ് ക​​​പ്പ​​​ല്‍.

ക​​​പ്പ​​​ല്‍ പി​​​ടി​​​ച്ചു​​​വ​​​ച്ച വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി അ​​​ധി​​​കൃ​​​ത​​​രും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ​​​യും നാ​​​വി​​​ക​​​സേ​​​ന​​​യി​​​ലെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​​ന്തോ​​​നേ​​​ഷ്യ​​​ന്‍ നേ​​​വി അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. അ​​​തി​​​ര്‍​ത്തി ലം​​​ഘി​​​ച്ച​​​തി​​​നാ​​​ല്‍ കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ മാ​​​ത്ര​​​മേ ക​​​പ്പ​​​ല്‍ മോ​​​ചി​​​പ്പി​​​ക്കാ​​​നാ​​​കൂ​​​വെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ.

എ​​​ന്നാ​​​ല്‍ ക​​​പ്പ​​​ലി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​രി​​​ല്‍​നി​​​ന്ന് പ​​​ണം ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ല്‍ കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ മ​​​നഃ​​​പൂ​​​ര്‍​വം വൈ​​​കി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​താ​​​യാ​​​ണ് മൂ​​​സ​​​ക്കു​​​ഞ്ഞി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്. ഉ​​​ട​​​മ​​​സ്ഥ​​​രാ​​​യ ആം​​​ഗ്ലോ ഈ​​​സ്റ്റേ​​​ണ്‍ ക​​​മ്പ​​​നി ഇ​​​തി​​​നു ത​​​യാ​​​റ​​​ല്ല. ഇ​​​തി​​​ന​​​കം ര​​​ണ്ടു​​​ത​​​വ​​​ണ കേ​​​സ് കോ​​​ട​​​തി​ പ​​​രി​​​ഗ​​​ണി​​​ച്ചെ​​​ങ്കി​​​ലും ഇ​​​ന്തോ​​​നേ​​​ഷ്യ​​​ന്‍ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​തി​​​നാ​​​ല്‍ മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് മൂ​​​സ​​​ക്കു​​​ഞ്ഞ് ബ​​​ന്ധു​​​ക്ക​​​ള്‍​ക്ക​​​യ​​​ച്ച സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

ക​​​പ്പ​​​ലി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രെ മോ​​​ചി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​പേ​​​ക്ഷ​​​യും നേ​​​വി അ​​​ധി​​​കൃ​​​ത​​​ര്‍ ചെ​​വി​​ക്കൊ​​ണ്ടി​​ട്ടി​​ല്ല. ഇ​​​പ്പോ​​​ള്‍ ക​​​പ്പ​​​ലി​​​ല്‍ ആ​​​വ​​​ശ്യ​​​ത്തി​​​ന് ഭ​​​ക്ഷ​​​ണ​​​വും മ​​​രു​​​ന്നു​​​ക​​​ളു​​​മു​​​ണ്ടെ​​​ങ്കി​​​ലും മോ​​​ച​​​നം നീ​​​ണ്ടു​​​പോ​​​യാ​​​ല്‍ അ​​​തും പ്ര​​​ശ്‌​​​ന​​​മാ​​​കു​​​മെ​​​ന്നാ​​​ണ് സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. ജീ​​​വ​​​ന​​​ക്കാ​​​ര്‍ പ്ല​​​ക്കാ​​​ര്‍​ഡു​​​ക​​​ളു​​​മാ​​​യി ക​​​പ്പ​​​ലി​​​നു​​​മു​​​ന്നി​​​ല്‍ നി​​​ല്‍​ക്കു​​​ന്ന ചി​​​ത്ര​​​വും വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​വും അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​ഷ​​​യ​​​ത്തി​​​ല്‍ കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലി​​​നാ​​​യി പ​​​രാ​​​തി ന​​​ല്‍​കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണ് ബ​​​ന്ധു​​​ക്ക​​​ള്‍. ഇ​​​തി​​​നാ​​​യി കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ സ​​​ഹാ​​​യം തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

Related posts