ഇത് ഇവിടെ സ്ഥിരം പരിപാടി! വല്ലകം സബ്‌സ്റ്റേഷന് സമീപത്തെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു: ദുരിതംപേറി നാട്ടുകാര്‍

വൈക്കം: വല്ലകം സബ്‌സ്റ്റേഷന് സമീപമുള്ള തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. ഈ മാസം ഇത് രണ്ടാം തവണയാണ് ഇതേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നത്. കഴിഞ്ഞ മാസവും ഇതേ സംഭവം ഉണ്ടായിരുന്നു.

നിരവധി വിദ്യാര്‍ഥികളാണ് ഈ പാലത്തിന് സമീപം സ്‌കൂള്‍ ബസ് കാത്ത് നില്‍ക്കുന്നത്. മാലിന്യം തോട്ടില്‍ നിന്ന് ഒലിച്ചിറങ്ങി കിണറുകളിലും വ്യാപിക്കുമെന്ന ആശങ്കയിലാണ് സമീപവാസികള്‍.

പനിക്കും പകര്‍ച്ച വ്യാധികള്‍ക്കുമെതിരേ ശുചിത്വ ബോധവത്കരണ പരിപാടികള്‍ നടക്കുമ്പോഴും അതിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.

Related posts