ശോ​ഭ സു​രേ​ന്ദ്ര​ന്‍ മൗനം വെടിയുന്നു; പാ​ര്‍​ട്ടി ഒ​റ്റ​യാ​ള്‍ പ​ട്ടാ​ള​മല്ല; ശോഭയുടെ പ്രസ്താവന ചൂടുപിടിച്ച ചർച്ചയാകുന്നു;  ബിജെപിയിൽ പോര് മുറുകും


കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നെ​തി​രേ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ ശോ​ഭാ സു​രേ​ന്ദ്ര​ന്‍ പ്ര​ത്യ​ക്ഷ​യു​ദ്ധ​ത്തി​ലേ​ക്ക്.

പാ​ര്‍​ട്ടി​യി​ല്‍ ഇ​തു​വ​രെ വ​ലി​യ അ​വ​ഗ​ണ​ന നേ​രി​ട്ടി​ട്ടും മൗ​നം തു​ട​ര്‍​ന്ന ശോ​ഭ, തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് നേ​തൃ​ത്വ​ത്തി​നെ​തി​രേ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

കെ. ​സു​രേ​ന്ദ്ര​നെ ശ​ക്ത​മാ​യി ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ചു കോ​ഴി​ക്കോ​ട്ട് സം​സാ​രി​ച്ച ശോ​ഭ തു​ട​ര്‍​ന്നും ഇ​തേ രീ​തി​യി​ല്‍​ത​ന്നെ മു​ന്നോ​ട്ടു​പോ​കു​മെ​ന്ന സു​ച​ന​യാ​ണു​ള്ള​ത്.

പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ല്‍​നി​ന്നും അ​ക​ന്നു​നി​ന്ന ശോ​ഭ ഇ​ന്ന​ലെ സ​മ​ര​വേ​ദി​യി​ല്‍ എ​ത്തി. ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റ്റി​ല്‍ ക​ത്രി​ക മ​റ​ന്നു​വ​ച്ച സം​ഭ​വ​ത്തി​ല്‍ സ​മ​ര​മു​ഖ​ത്തു​ള്ള ഹ​ര്‍​ഷി​ന​യു​ടെ സ​മ​ര​പ്പ​ന്ത​ലി​ലാ​ണ് ശോ​ഭ എ​ത്തി​യ​ത്.

ശോ​ഭ​യ്ക്ക് പാ​ര്‍​ട്ടി​യി​ലെ ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പി​ന്തു​ണ​യു​ണ്ട്. കേ​ന്ദ്ര​നേ​തൃ​ത്വം കെ. ​സു​രേ​ന്ദ്ര​നെ സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റു​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് ശോ​ഭ ഇ​തു​വ​രെ മി​ണ്ടാ​തി​രു​ന്ന​ത്.

എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ സു​രേ​ന്ദ്ര​ന്‍ തു​ട​രു​മെ​ന്നാ​ണു നി​ല​വി​ലെ സൂ​ച​ന. ഇ​തോ​ടെ​യാ​ണ് ഈ ​രീ​തി​യി​ല്‍ മു​ന്നോ​ട്ടു​പേ​കാ​നാ​കി​ല്ലെ​ന്ന സൂ​ച​ന പ​ര​സ്യ​മാ​യി ശോ​ഭ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പാ​ര്‍​ട്ടി ഒ​റ്റ​യാ​ള്‍ പ​ട്ടാ​ള​മ​ല്ലെ​ന്ന ശോ​ഭ​യു​ടെ പ്ര​സ്താ​വ​ന ഇ​തി​ന​കം പാ​ര്‍​ട്ടി അ​ണി​ക​ള്‍​ക്കി​ട​യി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​ച​ര്‍​ച്ച​യാ​യി ക​ഴി​ഞ്ഞു.

Related posts

Leave a Comment