നി​ഷ​യെ പേ​ടി​യി​ല്ലെ​ങ്കി​ൽ ഇ​വ​രി​ലാ​രെ​യെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യാ​ക്കൂ… 17പേരുകൾ നിരത്തി ജോ​സ് കെ. മാണിയെ പരിഹസിച്ച് ഷോൺ ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കോ​ട്ട​യം: പാ​ലാ​യി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളി​ൽ​പ്പെ​ട്ട് നീ​ളു​ന്ന​തി​നി​ടെ ജോ​സ് കെ.​മാ​ണി​യെ പ​രി​ഹ​സി​ച്ച് ഷോ​ൺ ജോ​ർ​ജ്. നി​ഷ ജോ​സ് കെ.​മാ​ണി​യേ​ക്കാ​ൾ പാ​ലാ​യി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​ർ വ​റെ​യു​ണ്ടെ​ന്ന് ഷോ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ഷോ​ൺ ഈ ​അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 17 പേ​രു​ടെ പേ​രു​ക​ളാ​ണ് ഷോ​ൺ നി​ർ​ദേ​ശി​ക്കു​ന്ന​ത്.​ജോ​യി എ​ബ്ര​ഹാം, കു​ര്യാ​ക്കോ​സ് പ​ട​വ​ൻ, സ​ജി മ​ഞ്ഞ​ക​ട​മ്പ​ൻ, ഫി​ലി​പ്പ് കു​ഴി​കു​ളം, സാ​ജ​ൻ തൊ​ടു​ക, നി​ർ​മ്മ​ല ജി​മ്മി തു​ട​ങ്ങി​യ 17 പേ​രു​ക​ളാ​ണ് ഷോ​ൺ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

“ഒ​രു പ്രാ​വ​ശ്യം പോ​ലും കേ​ര​ളാ കോ​ൺ​ഗ്ര​സി​ന് സി​ന്ദാ​ബാ​ദ് വി​ളി​ക്കാ​ത്ത ഭാ​ര്യ​യെ താ​ങ്ക​ൾ​ക്ക് പേ​ടി​യി​ല്ലെ​ങ്കി​ൽ കു​ടു​ത​ൽ ച​ർ​ച്ച​ക്ക് ആ​വ​ശ്യ​മി​ല്ല, ഇ​വ​രി​ൽ ആ​രെ വേ​ണ​മെ​ങ്കി​ലും പ​രി​ഗ​ണി​ക്കാ’​മെ​ന്നും ഷോ​ൺ പ​രി​ഹ​സി​ക്കു​ന്നു​ണ്ട്.

Related posts