ഭീ​ക​ര​ത​യെ ചെ​റു​ക്കാ​ൻ സ്ത്രീ ​മ​ന​സുക​ൾ ഉ​ണ​ര​ണം; ക​ത്വ​യി​ലെ പെ​ൺ​കു​ട്ടി​യും അ​ഭി​മ​ന്യു​വും ശു​ഹൈ​ബും മ​ത-രാ​ഷ്ട്രീ​യതീ​വ്ര​വാ​ദ​ത്തി​ന്‍റേയും ഇ​ര​കൾ

ക​രു​നാ​ഗ​പ്പ​ള്ളി: തീ​വ്ര​വാ​ദ​ത്തെ​യും ഭീ​ക​ര​വാ​ദ​ത്തെ​യും ചെ​റു​ത്തു തോ​ൽ​പ്പി​ക്കാ​ൻ സ്ത്രീ ​സ​മൂ​ഹം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് വ​നി​താ ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡന്‍റും മു​ൻ മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ സു​ഹ്റ മ​മ്പാ​ട്. ക​ത്വ​യി​ലെ പെ​ൺ​കു​ട്ടി​യും മ​ഹാ​രാ​ജാ​സി​ലെ അ​ഭി​മ​ന്യു​വും ക​ണ്ണൂ​രി​ലെ ശു​ഹൈ​ബും മ​ത തീ​വ്ര​വാ​ദ​ത്തി​ന്‍റേയും രാ​ഷ്ട്രീ​യ തീ​വ്ര​വാ​ദ​ത്തി​ന്‍റേയും ഇ​ര​ക​ളാ​ണ്.

ഓ​രോ അ​ക്ര​മ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ടു​ന്ന​തും ക​ഷ്ട​പ്പെ​ടു​ന്ന​തും സ്ത്രീ​ക​ളാ​ണെ​ന്ന​തി​നാ​ൽ സ്ത്രീ​ക​ൾ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് വ​ര​ണ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ന​മു​ക്ക് മു​ന്നേറാം ​നേ​ർ​രാ​ഷ്ട്രീ​യ​ത്തി​ന്‍റേ പ​ച്ച​പ്പി​ലേ​ക്ക് പ്ര​മേ​യ​വു​മാ​യി വ​നി​താ ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ ഉ​ൽ​ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ധ്യക്ഷ​ത വ​ഹി​ച്ചു.​ വ​നി​താ ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ വ​നി​താ ക​മ്മീ​ഷ​ൻ അം​ഗ​വു​മാ​യ പി. കു​ൽ​സു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​നി​താ ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​നാ നി​യാ​സി പ്ര​മേ​യ വി​ശ​ദീ​ക​ര​ണം ന​ട​ത്തി.​ മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി വ​ര​വി​ള ന​വാ​സ്, വ​നി​താ ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജു​ബി​ന കെ.​ക​മാ​ൽ, ട്ര​ഷ​റ​ർ മീ​രാ റാ​ണി, ഓ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫാ ബീ​വി എ​ന്നി​വ​ർ പ്രസംഗി​ച്ചു.

Related posts