പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ വീ​ട്ടി​ൽ ശ​ബ്ദം, ലാ​ല​ൻ നോക്കിയപ്പോള്‍ വീടിനുള്ളില്‍ അനീഷ്..! മ​ക​ളെ കാ​ണാ​നെ​ത്തി​യ ആ​ണ്‍​സു​ഹൃ​ത്തി​നെ കുത്തിക്കൊലപ്പെടുത്തിയ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് ഭാ​ഷ്യം ഇ​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: മ​ക​ളെ കാ​ണാ​നെ​ത്തി​യ ആ​ണ്‍​സു​ഹൃ​ത്തി​നെ പി​താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. പേ​ട്ട റെ​യി​ൽ​വെ സ്റ്റേ​ഷ​ന് സ​മീ​പം ഐ​ശ്വ​ര്യ വീ​ട്ടി​ൽ ജോ​ർ​ജി​ന്‍റെ മ​ക​ൻ അ​നീ​ഷ് ജോ​ർ​ജ് (19) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ പേ​ട്ട റെ​യി​ൽ​വെ ബ്രി​ഡ്ജി​ന് സ​മീ​പ​മു​ള്ള അ​നീ​ഷി​ന്‍റെ പെ​ണ്‍ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ആ​യി​രു​ന്നു സം​ഭ​വം.

യു​വാ​വി​നെ കു​ത്തി​വീ​ഴ്ത്തി​യ ശേ​ഷം പെൺകുട്ടിയുടെ പി​താ​വ് ലാ​ല​ൻ പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് ഭാ​ഷ്യം ഇ​ങ്ങ​നെ- ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ വീ​ട്ടി​ൽ ശ​ബ്ദം കേ​ട്ട് ലാ​ല​ൻ ഉ​ണ​ർ​ന്നു. വീട്ടിനുള്ളിൽ അ​നീ​ഷി​നെ ക​ണ്ട​തോ​ടെ ലാ​ല​ൻ കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞ് ഇ​യാ​ൾ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ന​ക​ത്തെ ഹാ​ളി​ൽ ര​ക്തം വാ​ർ​ന്ന് മ​രി​ച്ച നി​ല​യി​ൽ യു​വാ​വി​നെ ക​ണ്ടെത്തി.

പോ​ലീ​സ് സം​ഘം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം മാ​റ്റി. അ​തേ സ​മ​യം ക​ള്ള​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് യു​വാ​വി​നെ കു​ത്തി​യ​തെ​ന്ന് ലാ​ല​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​നാ​യി ലാ​ല​നെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

Related posts

Leave a Comment