ശു​ഹൈ​ബി​ന്‍റെ വ​ധം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് കു​ടും​ബം; സു​രേ​ഷ് ഗോ​പി എം​പി മു​ഖേ​ന​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​

മ​ട്ട​ന്നൂ​ർ: ശു​ഹൈ​ബ് വ​ധ​ക്കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശു​ഹൈ​ബി​ന്‍റെ കു​ടും​ബം പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. സു​രേ​ഷ് ഗോ​പി എം​പി മു​ഖേ​ന​യാ​ണ് കു​ടും​ബം പ്ര​ധാ​ന​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​യ​ത്.

ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്നി​ട്ട് മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലെ​ന്നും ഏ​താ​നും പ്ര​തി​ക​ളെ മാ​ത്രം പി​ടി​കൂ​ടി അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ക്കു​ക​യാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കൊ​ല​പാ​ത​കം ന​ട​ന്ന് നാ​ലു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​ത്.

സി​പി​എം നേ​താ​ക്ക​ളി​ൽ​നി​ന്നും പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നും ശു​ഹൈ​ബി​നു വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു. പി​ടി​കൂ​ടി​യ പ്ര​തി​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ളോ ശു​ഹൈ​ബി​നെ പ​രി​ച​യ​മു​ള്ള​വ​രോ അ​ല്ല. പി​ടി​കൂ​ടി​യ​വ​രി​ൽ പ്ര​ധാ​ന പ്ര​തി മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ളോ​ടൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നി​രു​ന്നു. യ​ഥാ​ർ​ഥ പ്ര​തി​ക​ളെ​യും കൊ​ല​ചെ​യ്യി​ച്ച​വ​രെ​യും പി​ടി​കൂ​ടാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം കൊ​ണ്ടു മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

Related posts